അരിസോണ: ഫോമ ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ ഡോ. മഞ്ജു പിള്ളയ്ക്ക് അരിസോണ മലയാളീസ് അസോസിയേഷൻ (എഎംഎ) നേതൃത്വം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
നിലവിൽ അരിസോണ മലയാളീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഡോ. മഞ്ജു പിള്ള, വർഷങ്ങളായി അരിസോണയിലെ മലയാളി സമൂഹത്തിന്റെ വിശ്വസ്തയും കരുത്തുറ്റതുമായ നേതാവാണ്.
ഫോമ വുമൺസ് ഫോറം ഉൾപ്പെടെയുള്ള ദേശീയതല പ്രവർത്തനങ്ങളിലും അവർ സജീവ സാന്നിധ്യമാണ്.