x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​മ​ഞ്ജു പി​ള്ള​യ്ക്ക് അ​രി​സോ​ണ മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ന്‍റെ പൂ​ർ​ണ പി​ന്തു​ണ

ബി​ജു പ​ന്ത​ളം
Published: July 29, 2026 12:08 PM IST | Updated: July 29, 2026 12:08 PM IST

ഡോ. ​മ​ഞ്ജു പി​ള്ള

അ​രി​സോ​ണ: ഫോ​മ ദേ​ശീ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി​യാ​യ ഡോ. ​മ​ഞ്ജു പി​ള്ള​യ്ക്ക് അ​രി​സോ​ണ മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ (എ​എം​എ) നേ​തൃ​ത്വം പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

നി​ല​വി​ൽ അ​രി​സോ​ണ മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഡോ. ​മ​ഞ്ജു പി​ള്ള, വ​ർ​ഷ​ങ്ങ​ളാ​യി അ​രി​സോ​ണ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വി​ശ്വ​സ്ത​യും ക​രു​ത്തു​റ്റ​തു​മാ​യ നേ​താ​വാ​ണ്.

ഫോ​മ വുമൺസ് ഫോറം ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​ശീ​യ​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​വ​ർ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

 

K-Rail Survey

കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ, വൈ​ദ്യ​സേ​വ​ന​ത്തി​ലൂ​ടെ​യും സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പി​ന്തു​ണ​യും ന​ൽ​കി അ​വ​ർ ന​ട​ത്തി​യ സേ​വ​നം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും പ​ക​ർ​ന്ന​താ​യി അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടി.

സാ​മൂ​ഹി​ക സേ​വ​നം, വ​നി​താ ശാ​ക്തീ​ക​ര​ണം, ആ​രോ​ഗ്യ ബോ​ധ​വ​ത്കര​ണം, യു​വ​ജ​ന പ​ങ്കാ​ളി​ത്തം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഡോ. ​മ​ഞ്ജു പി​ള്ള​യു​ടെ നേ​തൃ​ത്വ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​ണ്.

 

K-Rail Survey

അ​രി​സോ​ണ മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രും മു​തി​ർ​ന്ന സ​മൂ​ഹ​നേ​താ​ക്ക​ളും ഡോ. ​മ​ഞ്ജു പി​ള്ള​യ്ക്ക് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. സേ​വ​ന മ​നോ​ഭാ​വ​വും എ​ല്ലാ​വ​രെ​യും ഒ​രു​മി​പ്പി​ക്കു​ന്ന നേ​തൃ​ത്വ​ശൈ​ലി​യും ഫോ​മയ്ക്ക് ​വ​ലി​യ ക​രു​ത്താ​കു​മെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

"സ​മൂ​ഹ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള, പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു വ​നി​താ നേ​താ​വി​നെ​യാ​ണ് നാം ​പി​ന്തു​ണ​യ്ക്കു​ന്ന​ത്. എ​ല്ലാ ഫോ​മ ഡെ​ലി​ഗേ​റ്റു​ക​ളും ​മ​ഞ്ജു പി​ള്ള​യ്ക്ക് വോ​ട്ട് ന​ൽ​കി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​രി​സോ​ണ മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം അ​ഭ്യ​ർ​ഥി​ക്കു​ന്നു എ​ന്ന് അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : ArizonaMalayaleesAssociation ManjuPillai America

Recent News

Corehub Up