x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ "ചി​രി​യ​ര​ങ്ങ്'; നാ​ദി​ർ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും

വെബ്ഡെസ്ക്
Published: August 1, 2026 03:20 PM IST | Updated: August 1, 2026 03:20 PM IST

നാ​ദി​ർ​ഷ, രാ​ജു മൈ​ല​പ്ര

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക സം​ഗ​മ​മാ​യ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ലെ ജ​ന​പ്രി​യ ഹാ​സ്യ​വേ​ദി​യാ​യ ചി​രി​യ​ര​ങ്ങ് പ്ര​ശ​സ്ത ന​ട​നും സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ നാ​ദി​ർ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ആ​ക്ഷേ​പ​ഹാ​സ്യ​കാ​ര​നും എ​ഴു​ത്തു​കാ​ര​നു​മാ​യ രാ​ജു മൈ​ല​പ്ര​യാ​ണ് പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ.

വ​ർ​ഷ​ങ്ങ​ളാ​യി ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നു​ക​ളു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി മാ​റി​യ ചി​രി​യ​ര​ങ്ങ് പ്രേ​ക്ഷ​ക​രു​ടെ മി​ക​ച്ച പി​ന്തു​ണ നേ​ടി​യ പ​രി​പാ​ടി​യാ​ണ്.

സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളെ ഹാ​സ്യ​ത്തി​ന്‍റെ മേ​മ്പൊ​ടി​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​വേ​ദി നി​ര​വ​ധി പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്.

മാ​ർ​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ക്രി​സോ​സ്റ്റം തി​രു​മേ​നി, മ​ക്കാ​റി​യോ​സ് തി​രു​മേ​നി, അം​ബാ​സ​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​ൻ, സ​ന​ൽ​കു​മാ​ർ ഐ​എ​എ​സ്, ഡോ. ​ബാ​ബു പോ​ൾ ഐ​എ​എ​സ്, ഡോ. ​എം.​വി. പി​ള്ള, ഡോ. ​റോ​യി തോ​മ​സ്, വേ​ളൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി, ചെ​മ്മ​നം ചാ​ക്കോ, കാ​ർ​ട്ടൂ​ണി​സ്റ്റ് സു​കു​മാ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ മു​ൻ​കാ​ല ഫൊ​ക്കാ​ന ചി​രി​യ​ര​ങ്ങ് വേ​ദി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

തോ​മ​സ് പാ​ല​ത്ത​റ, ജെ​യ്‌​ബു മാ​ത്യു എ​ന്നി​വ​രും പ​രി​പാ​ടി​യു​ടെ പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഈ ​മാ​സം ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ചി​രി​യ​ര​ങ്ങി​ൽ നാ​ദി​ർ​ഷ​യു​ടെ സാ​ന്നി​ധ്യ​വും ഹാ​സ്യ​സം​ഭാ​ഷ​ണ​ങ്ങ​ളും ക​ലാ​പ്രേ​മി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്രേ​ക്ഷ​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Nadirsha RajuMylapra FOKANA Convention

Recent News

Corehub Up