യാത്രക്കാരന്റെ ലഗേജിൽ നിന്നും ജീവനുള്ള രണ്ട് പാമ്പുകളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി
കാലിഫോർണിയ: തെക്കൻ കാലിഫോർണിയയിലെ ഒന്റാറിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ) യാത്രക്കാരന്റെ ലഗേജിൽ നിന്നും ജീവനുള്ള രണ്ട് പാമ്പുകളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. എക്സ്-റേ പരിശോധനയ്ക്കിടെ കട്ടിയുള്ള കയറുകൾ പോലെ തോന്നിച്ച വസ്തുക്കൾ തുറന്നു പരിശോധിച്ചപ്പോഴാണ് തലയിണ ഉറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ പാമ്പുകളെ കണ്ടെത്തിയത്.
കണ്ടെത്തിയവയിൽ ഒന്ന് വിഷമുള്ള റാറ്റിൽസ്നേക്ക് (Rattlesnake) ആണെന്ന് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളത്തിലെ പരിശോധനകൾ താൽക്കാലികമായി നിർത്തിവെച്ചു.
പാമ്പുകൾ തന്റെ വളർത്തുമൃഗങ്ങളാണെന്നും മുൻപും ഇവയോടൊപ്പം യാത്ര ചെയ്തിട്ടുണ്ടെന്നുമാണ് യാത്രക്കാരൻ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ക്യാരി-ഓൺ ബാഗുകളിൽ പാമ്പുകളെ കൊണ്ടുപോകാൻ വിമാനക്കമ്പനികൾ അനുവദിക്കാറില്ല. തുടർന്ന് പാമ്പുകളെ യാത്രക്കാരന്റെ കൂടെയുണ്ടായിരുന്ന കുടുംബാംഗത്തിന് കൈമാറുകയും, യാത്രക്കാരന് നിശ്ചയിച്ച വിമാനത്തിൽ തന്നെ യാത്ര തുടരാൻ അനുമതി നൽകുകയും ചെയ്തു.
Tags : Live snakes discovered Deepika DeepikaNewspaper BreakingNews Live snakes discovered passenger's bag