x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​മാ അ​ന്താ​രാ​ഷ്‌ട്രാ ക​ൺ​വ​ൻ​ഷ​ന് ഹൂ​സ്റ്റ​ണി​ൽ തു​ട​ക്കം

സൈ​മ​ൺ വ​ളാ​ച്ചേ​രി​ൽ, ജീ​മോ​ൻ റാ​ന്നി
Published: August 1, 2026 02:55 PM IST | Updated: August 1, 2026 02:55 PM IST

പരിപാടിയിൽ നിന്ന്

ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ ജ​ന്മ​നാ​ടാ​യ ഹൂ​സ്റ്റ​ണി​ൽ ഒ​ൻ​പ​താ​മ​ത് ഫോ​മാ അ​ന്താ​രാ​ഷ്ട്ര ക​ൺ​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി. സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി.

മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത തൃ​ത്താ​ല എം​എ​ൽ​എ വി.​ടി. ബ​ൽ​റാം, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​ൽ ഫോ​മ വ​ഹി​ക്കു​ന്ന പ​ങ്കി​നെ അ​ഭി​ന​ന്ദി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും കേ​ര​ള​ത്തി​ൽ ഫോ​മ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ചാ​രി​റ്റി പ​ദ്ധ​തി​ക​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ൽ വ​ള​രു​ന്ന പു​തു​ത​ല​മു​റ​ക​ളി​ലേ​ക്ക് മ​ല​യാ​ളി സ്വ​ത്വ​വും സാം​സ്കാ​രി​ക പൈ​തൃ​ക​വും എ​ത്തി​ക്കു​ന്ന ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ഫോ​മ​യു​ടെ കേ​ര​ള​ത്തി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ചു. തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കേ​ര​ളം നേ​രി​ട്ട മ​ഹാ​പ്ര​ള​യ​കാ​ല​ത്തും ഫോ​മ ന​ൽ​കി​യ പി​ന്തു​ണ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

ഫോ​മാ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യും പ്ര​വ​ർ​ത്ത​ന മി​ക​വും വി​ശ​ദീ​ക​രി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് മാ​തൃ​ക​യാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഫോ​മ കാ​ഴ്ച​വ​യ്ക്കു​ന്ന​തെ​ന്നും നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി സം​ഘ​ട​ന കൂ​ടു​ത​ൽ ശ​ക്ത​മാ​യ ആ​ഗോ​ള മ​ല​യാ​ളി പ്ര​സ്ഥാ​ന​മാ​യി വ​ള​ർ​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫോ​മ 12 റീ​ജി​യ​നു​ക​ളി​ൽ നി​ന്ന് 15 റീ​ജി​യ​നു​ക​ളി​ലേ​ക്കും 84 അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്ന് 100 അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ലേ​ക്കും വ​ള​ർ​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, വൈ​സ് പ്ര​സി​ഡന്‍റ് ഷാ​ലൂ പു​ന്നൂ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഡി​സ്ട്രി​ക്ട് ജ​ഡ്ജി സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, ജ​ഡ്ജ് ജൂ​ലി മാ​ത്യു എ​ന്നി​വ​രും ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഫോ​മ​യു​ടെ സാ​ഹി​ത്യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ "അ​ക്ഷ​ര​കേ​ര​ളം' മാ​സി​ക​യു​ടെ പു​തി​യ പ്രി​ന്‍റ് പ​തി​പ്പും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ചീ​ഫ് എ​ഡി​റ്റ​ർ ത​മ്പി ആ​ന്‍റ​ണി മാ​സി​ക പ​രി​ച​യ​പ്പെ​ടു​ത്തി.

ക​ൺ​വ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ജു കു​ള​ങ്ങ​ര, ചെ​യ​ർ​മാ​ൻ സു​ബി​ൻ കു​മാ​ര​ൻ, ആ​ർ​വിപി ബി​ജു ലോ​സ​ൺ, വി​മ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ്മി​ത നോ​ബി​ൾ, ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ സാ​ജ​ൻ വ​ർ​ഗീ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ൺ ടൈ​റ്റ​സ്, ഐപിസിഎ​ൻഎ പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്ത് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ​യ്ക്ക് ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു. ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​നു​പ​മ കൃ​ഷ്ണ​ൻ ന​ന്ദി​പ്ര​സം​ഗം ന​ട​ത്തി.

Tags : FOMAA nternationalConvention Houston VTBalram

Recent News

Corehub Up