മാന്തുരുത്തി: മാന്തുരുത്തി -നെടുംകുന്നം റോഡ് ബിഎം ബിസി നവീകരണത്തിന് നാല് കോടി 69 ലക്ഷം രൂപയുടെ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ചീഫ്വിപ്പ് ഡോ.എന്‍. ജയരാജ് നിര്‍വഹിച്ചു. 2019 - 2020 വർഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി നേരത്തെ 3.50 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും മാന്തുരുത്തി ഭാഗത്തെ സംരക്ഷണഭിത്തിയുടെ ഡിസൈന്‍ നടപടികള്‍ വൈകിയതിനാല്‍ തുടര്‍നടപടികള്‍ സാധിച്ചിരുന്നില്ല.
നെടുങ്കുന്നം പഞ്ചായത്തംഗം രാജേഷ് വെണ്പാലയ്ക്കല് അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ഷിബു ഇരുമേട, പഞ്ചായത്തംഗങ്ങളായ ജോ ജോസഫ്, ഫിലിപ്പ് പീലിയാനിക്കല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ റജി പോത്തന്, ബിജി, അജി കാരുവാക്കല്‍ തുടങ്ങിയവർ പങ്കെടുത്തു.