x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്തു​രു​ത്തി-നെ​ടും​കു​ന്നം റോ​ഡ് പു​ന​ർ​നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി


Published: February 28, 2026 05:14 AM IST | Updated: February 28, 2026 05:14 AM IST

മാ​​ന്തു​​രു​​ത്തി: മാ​​ന്തു​​രു​​ത്തി -നെ​​ടും​​കു​​ന്നം റോ​​ഡ് ബി​​എം ബി​​സി ന​​വീ​​ക​​ര​​ണ​​ത്തി​​ന് നാ​​ല് കോ​​ടി 69 ല​​ക്ഷം രൂ​​പ​​യു​​ടെ നി​​ര്‍​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ചീ​​ഫ്വി​​പ്പ് ഡോ.​​എ​​ന്‍. ജ​​യ​​രാ​​ജ് നി​​ര്‍​വ​ഹി​​ച്ചു. 2019 - 2020 വ​​ർ​​ഷ​​ത്തെ ബ​​ജ​​റ്റി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി നേ​​ര​​ത്തെ 3.50 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും മാ​​ന്തു​​രു​​ത്തി ഭാ​​ഗ​​ത്തെ സം​​ര​​ക്ഷ​​ണ​​ഭി​​ത്തി​​യു​​ടെ ഡി​​സൈ​​ന്‍ ന​​ട​​പ​​ടി​​ക​​ള്‍ വൈ​​കി​​യ​​തി​​നാ​​ല്‍ തു​​ട​​ര്‍ന​​ട​​പ​​ടി​​ക​​ള്‍ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല.

നെ​​ടു​​ങ്കു​​ന്നം പ​​ഞ്ചാ​​യ​​ത്തം​​ഗം രാ​​ജേ​​ഷ് വെ​​ണ്‍​പാ​​ല​​യ്ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വാ​​ഴൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ഷി​​ബു ഇ​​രു​​മേ​​ട, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ജോ ​​ജോ​​സ​​ഫ്, ഫി​​ലി​​പ്പ് പീ​​ലി​​യാ​​നി​​ക്ക​​ല്‍, രാ​​ഷ്‌​ട്രീ​​യ പാ​​ര്‍​ട്ടി പ്ര​​തി​​നി​​ധി​​ക​​ളാ​​യ റ​​ജി പോ​​ത്ത​​ന്‍, ബി​​ജി, അ​​ജി കാ​​രു​​വാ​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Tags : nattu vishesham Reconstruction Manthuruthy

Recent News

Corehub Up