Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Many C. Kappan

കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി- മാ​​​ണി ​സി. ​​കാ​​​പ്പ​​​ൻ കൂ​​​ടി​​​ക്കാ​​​ഴ്ച

മ​​​ല​​​പ്പു​​​റം: മു​​​സ്‌​​​ലിം ലീ​​​ഗ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ.​​​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും കേ​​​ര​​​ള ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി നേ​​​താ​​​വും പാ​​​ലാ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ മാ​​​ണി സി. ​​​കാ​​​പ്പ​​​നും ത​​​മ്മി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

മ​​​ല​​​പ്പു​​​റം വേ​​​ങ്ങ​​​ര കാ​​​രാ​​​ത്തോ​​​ട്ടി​​​ലെ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തോ​​​ടെ​​യാ​​യി​​രു​​ന്നു കൂ​​ടി​​ക്കാ​​ഴ്ച. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കി​​​ടെ ആ​​​യി​​​രു​​​ന്നു മാ​​​ണി സി. ​​​കാ​​​പ്പ​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം.

പാ​​​ലാ സീ​​​റ്റ് ആ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യും വി​​​ട്ടു​​​കൊ​​​ടു​​​ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് മാ​​​ണി സി. ​​​കാ​​​പ്പ​​​ൻ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യെ അ​​​റി​​​യി​​​ച്ചു. പാ​​​ലാ​​​യ്ക്കു പ​​​ക​​​രം മു​​​സ്‌​​​ലിം ലീ​​​ഗി​​​ന്‍റെ തി​​​രു​​​വ​​​ന്പാ​​​ടി മാ​​​ണി സി. ​​​കാ​​​പ്പ​​​നു കൈ​​​മാ​​​റാ​​​മെ​​​ന്ന ഫോ​​​ർ​​​മു​​​ല​​​യി​​​ൽ മാ​​​ണി സി. ​​​കാ​​​പ്പ​​​ൻ വ​​​ഴ​​​ങ്ങി​​​യി​​​ല്ല.

മാ​​​ണി സി. ​​​കാ​​​പ്പ​​​നു​​​മാ​​​യി അ​​​ജ​​​ൻ​​​ഡ വ​​​ച്ച് ഒ​​​ന്നും ച​​​ർ​​​ച്ച​​​യാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പി​​​ന്നീ​​​ട് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. അ​​​ദ്ദേ​​​ഹം വീ​​​ട്ടി​​​ൽ വ​​​ന്നി​​​രു​​​ന്നു.

ഇ​​​തു​​​വ​​​ഴി പോ​​​കു​​​ന്പോ​​​ൾ വ​​​രാ​​​റു​​​ണ്ട്. അ​​​തു​​​പോ​​​ലെ​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ​​​യും സ​​​ന്ദ​​​ർ​​​ശ​​​നം. നേ​​​താ​​​ക്ക​​​ൾ ത​​​മ്മി​​​ൽ കാ​​​ണു​​​ന്പോ​​​ൾ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും രാ​​ഷ്‌​​ട്രീ​​​യം ച​​​ർ​​​ച്ച ചെ​​​യ്യും. മ​​​റ്റു കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം വെ​​​റും അ​​​ഭ്യൂ​​​ഹ​​​മാ​​​ണെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു.

Latest News

Corehub Up