തിരുവനന്തപുരം: മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘കോംനെറ്റ് 2026’ അന്താരാഷ്ട്ര കോൺഫറൻസിനു തുടക്കമായി. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ ഡോ. യൂഹാന്നോൻ മാർ അലക്സിയോസ് ഉദ്ഘാടനം നിർവഹിച്ചു.
ഐഇഇഇ കേരള സെക്ഷൻ, യൂണിവേഴ്സിറ്റി ടെക്നോളജി മലേഷ്യ, എംബിസിഇടിഎഎ എന്നിവയുടെ സഹകരണത്തോടെയാണ് 18 വരെ നീളുന്ന അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ഐഇഇഇ കേരള സെക്ഷൻ ചെയറും ഐഐഎസ്ടി സീനിയർ പ്രഫസറുമായ ഡോ. ബി.എസ്. മനോജ് പ്രഭാഷണം നടത്തി. ഐഇഇഇ കൊച്ചി സബ് സെക്ഷൻ വൈസ് ചെയറും കുസാറ്റ് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയുമായ ഡോ. ബിജോയ് എ. ജോസ്, കോളജ് പ്രിൻസിപ്പൽ ഡോ. എസ്. വിശ്വനാഥ റാവു, ബർസാർ ഫാ.ഡോ. കോശി ഐസക് പുന്നമൂട്ടിൽ, ഡോ. ജെ. ജയകുമാരി, ഡോ. ലക്സി മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.