Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Joseph Pamplani

Kannur

മ​ല​യോ​ര മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

പാ​ലാ​വ​യ​ൽ/ ചെ​റു​പു​ഴ/ ആ​ല​ക്കോ​ട് : ഉ​രു​ൾ​പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് സ​ർ​ക്കാ​ർ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളു​ണ്ടാ​യ ജോ​സ്ഗി​രി, ഉ​ദ​യ​ഗി​രി, താ​ബോ​ർ, അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ, താ​ളി​പ്പാ​റ, ഇ​ര​ട്ട​പ്പാ​ലം, ത​യ്യേ​നി, പാ​ലാ​വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ആ​ർ​ച്ച്ബി​ഷ​പ് ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ നേ​രി​ട്ടു​ക​ണ്ടും കേ​ട്ടും അ​റി​ഞ്ഞു. ഇ​വി​ടെ ഒ​രു​പാ​ട് മ​നു​ഷ്യ​ർ പാ​ടേ ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ശ്ന​ത്തി​ൽ വ​ള​രെ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക​യും കാ​ര്യ​ങ്ങ​ളി​ൽ താ​ത്കാ​ലി​ക​മാ​യി​ട്ടെ​ങ്കി​ലും ചി​ല നീ​ക്കു​പോ​ക്കു​ക​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്.

എ​ന്നാ​ൽ ഇ​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ദു​രി​ത​ത്തി​ന്‍റെ ആ​ഴം ഇ​തു​കൊ​ണ്ട് തീ​രു​ന്ന​ത​ല്ല. കൃ​ഷി​ഭൂ​മി​ക​ൾ ന​ശി​ക്കു​ക​യും വീ​ടു​ക​ൾ ത​ക​രു​ക​യും ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​താ​കു​ക​യും ചെ​യ്ത അ​വ​സ്ഥ​യി​ലാ​ണ് പ​ല​രു​മു​ള്ള​ത്. ഇ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു വേ​ണ്ടി ഒ​രു പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, എ​കെ​സി​സി ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ.​ഡോ. മാ​ണി മേ​ൽ​വെ​ട്ടം, ഇ​ട​വ​ക വി​കാ​രി​മാ​രാ​യ ഫാ.​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ, ഫാ. ​സേ​വ്യ​ർ പു​ത്ത​ൻ​പു​ര, ഫാ.​തോ​മ​സ് മേ​ന​പ്പാ​ട്ടു പ​ടി​ക്ക​ൽ, ഫാ.​അ​മ​ൽ തൈ​പ്പ​റ​മ്പി​ൽ, ഫാ. ​ജ​സ്റ്റി​ൻ മേ​പ്ര​ത്ത്, ഫാ. ​ലി​ബി​ൻ എ​ഴു​പ​റ​യി​ൽ, എ​കെ​സി​സി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ക​ണ​യ​ങ്ക​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യി​സ് ഇ​മ്മാ​നു​വ​ൽ, ജോ​സ​ഫ് കൊ​ച്ചു​കു​ന്ന​ത്തു​പ​റ​മ്പി​ൽ, ആ​ന്‍റോ തെ​രു​വം​കു​ന്നേ​ൽ, സ​ന്തോ​ഷ് പ​രി​യാ​നി​ക്ക​ൽ എ​ന്നി​വ​രും മാ​ർ പാം​പ്ലാ​നി​ക്കൊ​പ്പം വി​വി​ധ​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

Latest News

Corehub Up