ഇരിങ്ങാലക്കുട: മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടുവരുന്നതിനു സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.
കെസിബിസി മദ്യലഹരി വിരുദ്ധസമിതി ഇരിങ്ങാലക്കുട രൂപത പ്രവര്‍ത്തകസംഗമം "ബഥേല്‍ 2കെ26' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ അനുഗ്രഹപ്ര ഭാഷണം നടത്തി.
രൂപത പ്രസിഡന്റ്് കെ.എഫ്. ബാബു മാസ്റ്റര്‍ ആമുഖസന്ദേശം നല്കി. ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ മുന്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട്, ഫാ. ബെന്‍സി ചീനാന്‍, രൂപത സെക്രട്ടറി എ.ടി. മാര്ട്ടിന്, രൂപത ട്രഷറര്‍ ഡെന്നി പള്ളത്താട്ടില്, ബേബി ആലുവ, സംസ്ഥാന സെക്രട്ടറി അന്തോണിക്കുട്ടി ചെതലന്‍, പ്രോഗ്രാം ജനറല്‍ കണ്‍വീ നര് സാബു എടാട്ടുകാരന് എന്നിവര്‍ പ്രസംഗിച്ചു.