വണ്ടന്മേട്: ജീവിതത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനുള്ള ദൗത്യമാണ് ക്രൈസ്തവരുടേതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 60 കഴിഞ്ഞവരുടെ സ്നേഹസംഗമമായ അണക്കര ഫൊറോന സഖറിയാസ് കണ്വെന്ഷന് വണ്ടന്മേട് സെന്റ് ആന്റണീസ് പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ മാറ്റങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനും സ്വര്ഗലക്ഷ്യമാക്കി ജീവിക്കാനുള്ള സമയമാണ് ജീവിതത്തിന്റെ സായംകാലമെന്നും അദ്ദേഹം പറഞ്ഞു.
ജീവിത പാഠങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്കുമ്പോള് മാതാപിതാക്കള്‍ വഴികാട്ടികളായി മാറുകയാണ്. രൂപതയുടെ ജീവകാരുണ്യ, വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളില്‍ മുതിര്‍ന്ന തലമുറ നല്കിയ സഹകരണം അഭിനന്ദനാര്‍ഹമാണെന്നും ബിഷപ് പറഞ്ഞു.
വികാരി ഫാ. തോമസ് പാലക്കല്‍ സ്വാഗതവും രൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ ആമുഖ സന്ദേശവും നല്കി.
തലശേരി ക്രിസ്റ്റീന്‍ മിഷന് ടീം നയിക്കുന്ന കണ്വെന്ഷന് നാളെ സമാപിക്കും. ജോസിലിന്‍ തച്ചേടത്ത്, സ്വപ്ന റോയ്, സിസ്റ്റര്‍ എമി ടോം, ഫാ. തോമസ് പാലയ്ക്കല്‍, ഫാ. മാത്യു ഓലിക്കല്‍, മാര്ട്ടിന് കിടങ്ങയില്‍, ജോയ്സ് തലശേരി, സാബു പതിനഞ്ചില്‍, ജോസ് ഇരട്ടമുണ്ടക്കല്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.