x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ദ​നി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സം പ​ക​ര​ണം: മാ​ര്‍ പു​ളി​ക്ക​ല്‍

വെബ് ഡെസ്ക്
Published: November 10, 2026 09:55 PM IST | Updated: November 10, 2026 09:55 PM IST

അ​ണ​ക്ക​ര ഫൊ​റോ​ന സ​ഖ​റി​യാ​സ് ക​ണ്‍​വെ​ന്‍​ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ണ്ട​ന്‍​മേ​ട്: ജീ​വി​ത​ത്തി​ല്‍ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സം ന​ല്‍​കാ​നു​ള്ള ദൗ​ത്യ​മാ​ണ് ക്രൈ​സ്ത​വ​രു​ടേ​തെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സു​വ​ര്‍​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് 60 ക​ഴി​ഞ്ഞ​വ​രു​ടെ സ്‌​നേ​ഹ​സം​ഗ​മ​മാ​യ അ​ണ​ക്ക​ര ഫൊ​റോ​ന സ​ഖ​റി​യാ​സ് ക​ണ്‍​വെന്‍​ഷ​ന്‍ വ​ണ്ട​ന്‍​മേ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ല​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്കാ​നും സ്വ​ര്‍​ഗല​ക്ഷ്യ​മാ​ക്കി ജീ​വി​ക്കാ​നു​ള്ള സ​മ​യ​മാ​ണ് ജീ​വി​ത​ത്തി​ന്‍റെ സാ​യംകാ​ല​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജീ​വി​ത പാ​ഠ​ങ്ങ​ള്‍ പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ര്‍​ന്നു ന​ല്‍​കു​മ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ വ​ഴി​കാ​ട്ടി​ക​ളാ​യി മാ​റു​ക​യാ​ണ്. രൂ​പ​ത​യു​ടെ ജീ​വ​കാ​രു​ണ്യ, വി​ദ്യാ​ഭ്യാ​സ, ആ​തു​രശു​ശ്രൂ​ഷാ മേ​ഖ​ല​ക​ളി​ല്‍ മു​തി​ര്‍​ന്ന ത​ല​മു​റ ന​ല്‍​കി​യ സ​ഹ​ക​ര​ണം അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

വി​കാ​രി ഫാ.​ തോ​മ​സ് പാ​ല​ക്ക​ല്‍ സ്വാ​ഗ​ത​വും രൂ​പ​ത ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ മാ​ത്യു ഓ​ലി​ക്ക​ല്‍ ആ​മു​ഖ സ​ന്ദേ​ശ​വും ന​ല്‍​കി.
ത​ല​ശേ​രി ക്രി​സ്റ്റീ​ന്‍ മി​ഷ​ന്‍ ടീം ​ന​യി​ക്കു​ന്ന ക​ണ്‍​വെന്‍​ഷ​ന്‍ നാ​ളെ സ​മാ​പി​ക്കും. ജോ​സി​ലി​ന്‍ ത​ച്ചേ​ട​ത്ത്, സ്വ​പ്ന റോ​യ്, സി​സ്റ്റ​ര്‍ എ​മി ടോം, ​ഫാ. തോ​മ​സ് പാ​ല​യ്ക്ക​ല്‍, ഫാ. ​മാ​ത്യു ഓ​ലി​ക്ക​ല്‍, മാ​ര്‍​ട്ടി​ന്‍ കി​ട​ങ്ങ​യി​ല്‍, ജോ​യ്‌​സ് ത​ല​ശേ​രി, സാ​ബു പ​തി​ന​ഞ്ചി​ല്‍, ജോ​സ് ഇ​ര​ട്ടമു​ണ്ട​ക്ക​ല്‍ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

Tags : Mar Pulikkal Nattuvishesham Districtnews

Recent News

Corehub Up