കാഞ്ഞിരപ്പള്ളി: ചെവി, തൊണ്ട, മൂക്ക് എന്നിവയുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള അസുഖങ്ങളുടെ രോഗ, ശസ്ത്രക്രിയാ നിർണയ മെഡിക്കൽ ക്യാമ്പ് കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രിയിൽ നാളെ മുതൽ14 വരെ നടക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തുടർച്ചയായ തലവേദന, ഇയർ ബാലൻസ്, പെട്ടെന്ന് കേൾവിശക്തി കുറയുക, മൂക്കിൽ ദശ വളരുക, മൂക്കിന്റെ വളവ്, അലർജി പ്രശ്നങ്ങൾ തുടങ്ങി വിവിധ ബുദ്ധിമുട്ടുകളുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.
മേരിക്വീൻസിലെ ഇഎൻടി സർജറി വിഭാഗം ഒരുക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, ഓഡിയോമെട്രി ആൻഡ് പിടിഎ ടെസ്റ്റ്, ഡിജിറ്റൽ എക്സ്-റേ സേവനങ്ങൾ സൗജന്യമായി ലഭ്യമാവും. കൂടാതെ ലാബ് പരിശോധനകൾ, സിടി സ്കാൻ, എൻഡോസ്കോപ്പി സേവങ്ങൾക്കും സർജറികൾക്കും പ്രത്യേക നിരക്കിളവും ലഭ്യമാകും.
ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പ്രത്യേക അഡിനോയിഡ് ചികിത്സാ പാക്കേജുകളും ലഭ്യമാണ്. ക്യാമ്പിന് ഇഎൻടി സർജൻ ഡോ. ഡിവൈൻ ജൂഡ് എംബിബിഎസ്, എംഎസ് ഇഎൻടി മേൽനോട്ടം വഹിക്കും.
ഫോൺ: +91 8281 001 025.