Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mary Queens

Idukki

കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്വീ​ൻ​സി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ചെ​വി, തൊ​ണ്ട, മൂ​ക്ക് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ത​ര​ത്തി​ലു​ള്ള അ​സു​ഖ​ങ്ങ​ളു​ടെ രോ​ഗ, ശ​സ്ത്ര​ക്രി​യാ നി​ർ​ണ​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ നാ​ളെ മു​ത​ൽ14 വ​രെ ന​ട​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തു​ട​ർ​ച്ച​യാ​യ ത​ല​വേ​ദ​ന, ഇ​യ​ർ ബാ​ല​ൻ​സ്, പെ​ട്ടെ​ന്ന് കേ​ൾ​വി​ശ​ക്തി കു​റ​യു​ക, മൂ​ക്കി​ൽ ദ​ശ വ​ള​രു​ക, മൂ​ക്കി​ന്‍റെ വ​ള​വ്, അ​ല​ർ​ജി പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ ബു​ദ്ധി​മു​ട്ടു​ക​ളു​ള്ള​വ​ർ​ക്ക് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാം.

മേ​രി​ക്വീ​ൻ​സി​ലെ ഇ​എ​ൻ​ടി സ​ർ​ജ​റി വി​ഭാ​ഗം ഒ​രു​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ൻ‌​കൂ​ർ ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, ഓ​ഡി​യോ​മെ​ട്രി ആ​ൻ​ഡ് പി​ടി​എ ടെ​സ്റ്റ്, ഡി​ജി​റ്റ​ൽ എ​ക്സ്-റേ ​സേ​വ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​വും. കൂ​ടാ​തെ ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ, സി​ടി സ്കാ​ൻ, എ​ൻ​ഡോ​സ്കോ​പ്പി സേ​വ​ങ്ങ​ൾ​ക്കും സ​ർ​ജ​റി​ക​ൾ​ക്കും പ്ര​ത്യേ​ക നി​ര​ക്കി​ള​വും ല​ഭ്യ​മാ​കും.

ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക അ​ഡി​നോ​യി​ഡ് ചി​കി​ത്സാ പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​ണ്. ക്യാ​മ്പി​ന് ഇ​എ​ൻ​ടി സ​ർ​ജ​ൻ ഡോ. ​ഡി​വൈ​ൻ ജൂ​ഡ് എം​ബി​ബി​എ​സ്, എം​എ​സ് ഇ​എ​ൻ​ടി മേ​ൽ​നോ​ട്ടം വ​ഹി​ക്കും.
ഫോ​ൺ: +91 8281 001 025.

Latest News

Corehub Up