മേരിക്വീൻസ് വില്ലേജ് 360 പ്രൊജക്ടിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള റിപ്പോർട്ടുകൾ ഉൾപ്പെടുത്തിയുള്ള മാഗസിൻ പ്രകാശനം കാഞ്ഞിരപ്പള്ളി പോലീസ് എസ്
കാഞ്ഞിരപ്പള്ളി: മേരിക്വീൻസ് വില്ലേജ് 360 പ്രൊജക്ടിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള റിപ്പോർട്ടുകൾ ഉൾപ്പെടുത്തിയുള്ള മാഗസിൻ പ്രകാശനം കാഞ്ഞിരപ്പളളി പോലീസ് എസ്എച്ച്ഒ സി.കെ. മനോജ് നിർവഹിച്ചു. മേരിക്വീൻസ് ഡയറക്ടർ ഇൻ ചാർജ് ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ അധ്യക്ഷത വഹിച്ചു. പൊൻകുന്നം സബ് ജയിൽ സൂപ്രണ്ട് പി.എസ്. അനീഷ്, ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സിഎംഐ, വില്ലേജ് 360 പ്രൊജക്ട് ഹെഡ് ഡോ. ഡാനൽ സെബാസ്റ്റ്യൻ, പ്രൊജക്ട് കോഓർഡിനേറ്റർ സോണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ആരോഗ്യ അടിയന്തര സാഹചര്യങ്ങളെ നേരിടുവാൻ സിപിആർ അടക്കമുള്ള പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് മേരിക്വീൻസ് വില്ലേജ് 360.
ദേശീയ, അന്തർദേശീയ തലങ്ങളിൽ അടക്കം വിവിധ പുരസ്കാരങ്ങൾ നേടിയ രണ്ടുലക്ഷത്തിലധികം ആളുകൾക്ക് പരിശീലനം നൽകാൻ പദ്ധതിയിലൂടെ സാധിച്ചു. മേരിക്വീൻസ് വില്ലേജ് 360 പദ്ധതിയുടെ കീഴിൽ ഇപ്പോൾ ഗ്രാമീണ മേഖലകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, വിവിധ രോഗ, സർജറി നിർണയ ക്യാമ്പുകൾ, പോലീസ് അടക്കമുള്ളവർക്ക് ബിഎൽഎസ് ട്രെയിനിംഗ്, ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ, മെഡിക്കൽ കിറ്റുകളുടെ വിതരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.
Tags : Mary Queens nattuvishesham local news