നിര്‍മാണം പുരോഗമിക്കുന്ന മാങ്കുളം ജലവൈദ്യുത പദ്ധതി.
ഇടുക്കി: നിര്‍മാണം പുരോഗമിക്കുന്ന മാങ്കുളം 40 മെഗാവാട്ട് ജലവൈദ്യുത പദ്ധതിക്ക് 10.22 കോടിയുടെ കേന്ദ്രസഹായം അനുവദിച്ചു. പദ്ധതിയോടനുബന്ധിച്ചുള്ള റോഡുകളും പാലങ്ങളും വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ജൂണില്‍ 20.10 കോടി രൂപയുടെ അനുമതി കേന്ദ്ര ഊര്‍ജ മന്ത്രാലയത്തില്‍നിന്നു ലഭിച്ചിരുന്നു. ഇതുവരെ പൂര്‍ത്തിയായ പ്രവൃത്തികളുടെ വിശദാംശങ്ങളും ഓഡിറ്റ് ചെയ്ത ബില്ലുകളും പരിശോധിച്ച ശേഷമാണ് ആദ്യ ഗഡുവായി 10.22 കോടി കെഎസ്ഇബിക്ക് നല്കാന് തീരുമാനമായത്.
കേന്ദ്ര വൈദ്യുതി അഥോറിറ്റിയാണ് ധനസഹായത്തിനുള്ള അപേക്ഷകള്‍ വിശകലനം ചെയ്തത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി വിരലിലെണ്ണാവുന്ന പദ്ധതികള്‍ക്കു മാത്രമാണ് ഇതുവരെ ഈ ധനസഹായം നേടാനായത്. കെഎസ്ഇബി പ്രോജക്ട് പ്ലാനിംഗ് ചീഫ് എന്‍ജിനിയറുടെ നേതൃത്വത്തിലാണ് ധനസഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിച്ചത്.