x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച പൊ​ലിസു​കാ​ര​ന്‍ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: November 10, 2026 10:06 PM IST | Updated: November 10, 2026 10:06 PM IST

തൊ​ടു​പു​ഴ: പൊ​ലിസ് വാ​ഹ​ന​ത്തി​ല്‍നി​ന്നു മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ​സ്‌​പെ​ൻഷ​നി​ലാ​യ പൊ​ലിസു​കാ​ര​ന്‍ വീ​ണ്ടും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് പി​ടി​യി​ല്‍. ക​രി​മ​ണ്ണൂ​ര്‍ സ്റ്റേ​ഷ​നി​ലെ സി​പി​ഒ ആ​യി​രു​ന്ന ജി​ജോ ആ​ന്‍റ​ണി​യെ​യാ​ണ് തൊ​ടു​പു​ഴ പൊ​ലിസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ ഡ്യൂ​ട്ടി​യി​ലി​രി​ക്കെ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഇ​യാ​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ര്‍ സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. ജം​ഗ്ഷ​നി​ല്‍ വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ക​യ​റ്റിവി​ട്ട് തി​രി​ച്ചെ​ത്തി​യ നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ലേ​ക്കാ​ണ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ജി​ജോ ആ​ന്‍റ​ണി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ കാ​റോ​ടി​ച്ചെ​ത്തി​യ​ത്.

വാ​ഹ​ന​മോ​ടി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ തൊ​ടു​പു​ഴ പൊ​ലിസി​ല്‍ വി​വ​ര​മ​റി​യി​ച്ചു. എ​ന്നാ​ല്‍ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലിസ് ജി​ജോ​യെ ന്യാ​യീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ പൊ​ലിസ് ജീ​പ്പി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. മ​ദ്യ​പി​ച്ച് അ​പ​ക​ട​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ജി​ജോ ആ​ന്‍റ​ണി​​ക്കെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്ന് തൊ​ടു​പു​ഴ പൊ​ലിസ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ജൂ​ലൈ 20നാ​ണ് ജി​ജോ ആ​ന്‍റ​ണി ഓ​ടി​ച്ചി​രു​ന്ന ക​രി​മ​ണ്ണൂ​ര്‍ സ്റ്റേ​ഷ​നി​ലെ ജീ​പ്പി​ല്‍​നി​ന്ന് മ​ദ്യ​ക്കു​പ്പി​യും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​വും ചീ​ട്ടും ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​സ്‌​ഐ എ​ന്‍.എ​സ്. റോ​യി​യും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ര്‍​ന്ന് ഇ​രു​വ​രെ​യും സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags : caught driving Nattuvishesham Districtnews

Recent News

Corehub Up