Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MarKallarangattu

ക്രൈ​സ്ത​വ പീ​ഡ​ന​ങ്ങ​ൾ വേ​ദ​നാ​ജ​ന​കം: മാർ കല്ലറങ്ങാട്ട്

രാ​ജ‍്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന ക്രൈ​സ്ത​വ പീ​ഡ​ന​ങ്ങ​ൾ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് സീ​റോ​മ​ല​ബാ​ർ സ​ഭ എ​ക‍്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും പാ​ലാ ബി​ഷ​പ്പു​മാ​യ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ക്രൈ​സ്ത​വ പീ​ഡ​നം ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്.

അ​ത് ന​മു​ക്ക് ചി​ന്തി​ക്കാ​ൻ​പോ​ലും പ​റ്റു​ക​യി​ല്ലെ​ന്നും മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ദീ​പി​ക​യ്ക്കു ന​ൽ​കി​യ പ്ര​ത്യേക അ​ഭി​മു​ഖ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.ഇ​ത്ര​യും വൈ​വി​ധ്യ​മാ​ർ​ന്ന മ​ത​ങ്ങ​ളും ഭാ​ഷ​ക​ളും ഒ​ന്നി​ച്ചു​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​തു​പോ​ലെ ക്രൈ​സ്ത​വ​ർ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നു എ​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​യ കാ​ര്യ​മാ​ണ്. അ​ത് സ​ത്യ​മാ​ണെ​ന്നു തെ​ളി​യു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​മ്മ​ൾ നി​ര​ന്ത​രം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ക്രൈ​സ്ത​വ പീ​ഡ​ന​ങ്ങ​ൾ കൂ​ടി​വ​രി​ക​യാ​ണ്, കു​റ​യു​ന്നി​ല്ല. രാ​ജ്യ​ത്ത് അ​ത് അ​സ്വ​സ്ഥ​ത​യും ക​ലാ​പ​വു​മൊ​ക്കെ സൃ​ഷ്‌​ടി​ക്കു​ന്ന വി​ധ​ത്തി​ൽ വ​ള​രാ​ൻ അ​നു​വ​ദി​ക്ക​രു​ത്. സ​ർ​ക്കാ​രു​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് ആ​വ​ശ‍്യ​പ്പെ​ട്ടു.

അ​ഭി​മു​ഖ​ത്തി​ൽ രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് ശ്ര​ദ്ധേ​യ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഭ​ര​ണ​മാ​റ്റ​ത്തോ​ടെ ക്രൈ​സ്ത​വ​ർ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്നു. സ​ഭ വേ​ണ്ട​രീ​തി​യി​ൽ പ്ര​തി​ക​രി​ക്കു​ന്നു​ണ്ടോ?

പ​ശ്ചി​മ​ബം​ഗാ​ളി​ൽ പു​തി​യ സ​ർ​ക്കാ​രും ക്രൈ​സ്ത​വ​പീ​ഡ​ന​വും ഒ​രു​പോ​ലെ പ്ര​വ​ർ​ത്തി​ച്ചു മു​ന്നോ​ട്ടു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ദേ​വാ​ല​യ​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ടു​ന്നു, വി​ശ്വാ​സി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു. ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ ഗ​വ​ൺ​മെ​ന്‍റാ​ണ് മു​ൻ​കൈ​യെ​ടു​ക്കേ​ണ്ട​ത്. അ​വ​ർ​ക്ക് അ​തി​നെ​ക്കു​റി​ച്ച് ഒ​രു ന​ല്ല നീ​തി​ബോ​ധം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. വ​ലി​യ പ്ര​യാ​സ​ത്തോ​ടു​കൂ​ടി​യാ​ണ് സ​ഭ ഇ​തി​നെ നേ​രി​ടു​ന്ന​ത്. മെ​ത്രാ​ന്മാ​രു​ടെ സ​മ്മേ​ള​ന​ങ്ങ​ളി​ലെ​ല്ലാം ഇ​തേ​ക്കു​റി​ച്ചു ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ആ​ശ​ങ്ക സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​ക​യും ചെ​യ്യാ​റു‌​ണ്ട്.

ഏ​റ്റ​വും ഒ​ടു​വി​ൽ​വ​ന്ന എ​ഫ്സി​ആ​ർ​എ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​ണോ?

ന​മ്മ​ൾ പ​ണം എ​വി​ടെ​നി​ന്നോ കൊ​ണ്ടു​വ​ന്നു ദു​രു​പ​യോ​ഗി​ക്കു​ന്നു എ​ന്നൊ​രു ചി​ന്ത പ​ര​ത്തു​ക​യാ​ണ്. വാ​സ്ത​വ​ത്തി​ൽ ഏ​തെ​ങ്കി​ലും ഒ​രു രൂ​പ​ത​യോ അ​ല്ലെ​ങ്കി​ൽ മ​ത​സ്ഥാ​പ​ന​മോ അ​ങ്ങ​നെ പ​ണം ദു​രു​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല. ന​മു​ക്ക് അ​തു ചെ​യ്യാ​ൻ ഒ​രു സാ​ധ്യ​ത​യും ഇ​തി​ന​ക​ത്തി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നോ അ​ല്ലെ​ങ്കി​ൽ വ്യ​ക്തി​ക​ളി​ൽ​നി​ന്നോ ഇ​ന്ത്യ​യി​ലെ സം​ഘ​ട​ന​ക​ൾ അ​ല്ലെ​ങ്കി​ൽ എ​ൻ​ജി​ഒ​ക​ൾ സ്വീ​ക​രി​ക്കു​ന്ന പ​ണ​ത്തി​ന്‍റെ വി​നി​യോ​ഗ​ത്തി​ൽ എ​ന്തെ​ങ്കി​ലും അ​പാ​ക​ത​ക​ളു​ണ്ടെ​ങ്കി​ൽ അ​ത് തി​രു​ത്ത​പ്പെ​ട​ണം. എ​ന്നാ​ൽ അ​തി​ന്‍റെ പേ​രി​ൽ സ​ത‍്യ​സ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ആ​ക്ഷേ​പി​ക്ക​രു​ത്. ക്ര​മ​ക്കേ​ടു​ക​ളു​ണ്ടെ​ന്ന പു​ക​മ​റ സൃ​ഷ്‌​ടി​ക്ക​രു​ത്.

ഒ​രു രൂ​പ​പോ​ലും വ​ക​മാ​റ്റാ​തെ​യാ​ണ് രൂ​പ​ത​ക​ൾ അ​ത് പാ​വ​പ്പെ​ട്ട​വ​ർ​ക്കും അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്കും ഇ​ത​ര മ​ത​സ്ഥ​ർ​ക്കും​വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ക​യും സ്ഥാ​പ​ന​ങ്ങ​ൾ പ​ണി​യു​ക​യും ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ക്ര​മ​ക്കേ​ടാ​ണെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ത്തി അ​വ​രു​ടെ ആ​സ്തി​ക​ൾ ഏ​റ്റെ​ടു​ക്കും എ​ന്നു പ​റ​യു​മ്പോ​ൾ അ​ത് ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ വ​ള​രെ​യേ​റെ വേ​ദ​നി​പ്പി​ക്കു​ന്നു​ണ്ട്. യാ​തൊ​രു തെ​റ്റും അ​പാ​ക​ത​യും വ​രു​ത്താ​തെ മു​ന്നോ​ട്ടു​പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മൂ​ഹ​ങ്ങ​ളെ ഇ​തു​പോ​ലെ പൊ​തു​ജ​ന​സ​മൂ​ഹ​ത്തി​ൽ കു​റ്റ​ക്കാ​രാ​ണെ​ന്നു ചി​ത്രീ​ക​രി​ക്കു​ന്ന​ത് പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്.

ഇ​ക്കാ​ര‍്യ​ത്തി​ൽ സി​ബി​സി​ഐ ആ​ണ് പ്ര​തി​ക​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചി​ട്ടു‌​ണ്ട്. വി​ദേ​ശ സം​ഭാ​വ​ന​ക​ൾ എ​ന്തി​നു​വേ​ണ്ടി സ്വീ​ക​രി​ക്കു​ന്നു​വോ അ​ത് ആ ​കാ​ര്യ​ത്തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​ണം. അ​തു വ​ക​മാ​റ്റ​രു​ത്. എ​ന്‍റെ പൂ​ർ​ണ​മാ​യ ബോ​ധ്യം ന​മ്മ​ളാ​രും അ​ത് ചെ​യ്യാ​റി​ല്ല എ​ന്നാ​ണ്. ഇ​പ്പോ​ഴു​ള്ള നി​യ​മ​ത്തി​ൽ​ത്ത​ന്നെ അ​തു വ‍്യ​ക്ത​മാ​ണ്. ഇ​ത്ത​രം പ​ണം രാ​ജ‍്യ​ത്തി​ന്‍റെ താ​ത്പ​ര‍്യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി ആ​രെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ത​ട​യേ​ണ്ട​താ​ണ്, അ​വ​രു​ടെ​മേ​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തു​മാ​ണ്.

യു​വ​ജ​ന​ങ്ങ​ൾ​ക്കു നാ​ട്ടി​ൽ​ത​ന്നെ ജീ​വി​ക്കാ​ൻ പ്രേ​ര​ണ​യും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്ന​തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് എ​ന്തെ​ല്ലാം ന​യ​ംമാ​റ്റ​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്? സ​ഭ​യ്ക്ക് ഇ​ക്കാ​ര‍്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ക​ഴി​യു​മോ?

വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യ​മാ​ണി​ത്. പ്ല​സ് ടു ​ക​ഴി​ഞ്ഞ് വി​ദേ​ശ​ത്തേ​ക്കു ജോ​ലി​ക്കാ​യി പോ​കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​പ്പോ​ൾ വ​ള​രെ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. യു​വ​ജ​ന​ങ്ങ​ൾ ന​മ്മു​ടെ നാ​ട്ടി​ൽ​ത​ന്നെ ജീ​വി​ച്ച്, പ​ഠി​ച്ച് അ​വ​രു​ടെ ഭൗ​തി​ക​വും ആ​ത്മീ​യ​വു​മാ​യി​ട്ടു​ള്ള മി​ക​വ് ഈ ​രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു വേ​ണ്ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. വി​ദേ​ശ കു​ടി​യേ​റ്റം സ​ഭ​യെ​യും സ​മു​ദാ​യ​ത്തെ​യും മാ​ത്ര​മ​ല്ല രാ​ജ്യ​ത്തെ​യും ഗു​രു​ത​ര​മാ​യി​ ബാ​ധി​ക്കും. അ​തു​കൊ​ണ്ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ല്ല സാ​ങ്കേ​തി​ക, ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ അ​വ​സ​രം ഈ ​നാ​ട്ടി​ൽ കൂ​ടു​ത​ലാ​യി കൊ​ടു​ക്ക​ണം.

സ​ഭാ സ​മൂ​ഹ​ങ്ങ​ളും ആ ​കൂ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് അ​വ​ർ പ​ഠി​ക്കു​ന്ന സ്ഥ​ല​ത്തു​ത​ന്നെ ജോ​ലി ഉ​ണ്ടാ​യാ​ൽ അ​വ​ർ നാ​ട്ടി​ൽ നി​ൽ​ക്കും. യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ എ​ല്ലാ ഡി​ഗ്രി കോ​ഴ്സു​ക​ൾ​ക്കു​മൊ​പ്പം എ​ഐ, എ​സി​സി​എ, ഏ​വി​യേ​ഷ​ൻ, റേ​ഡി​യോ​ള​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഡ് ഓ​ൺ കോ​ഴ്സു​ക​ൾ ഉ‌​ണ്ടാ​ക​ണം. നി​ര​വ​ധി​പ്പേ​ർ പു​റ​ത്തു​പോ​യി വ​ള​രെ​യേ​റെ ക​ഷ്‌​ട​പ്പെ​ടു​ന്നു​ണ്ട്. പ​ല​ർ​ക്കും പെ​ട്ടെ​ന്നു ജോ​ലി​യും ശ​മ്പ​ള​വു​മൊ​ക്കെ കി​ട്ടു​മ്പോ​ൾ അ​വ​രു​ടെ വ​ലി​യ സാ​ധ്യ​ത​ക​ൾ ന​ഷ്‌​ട​പ്പെ​ടു​ത്തു​ക​യാ​ണ്.

Latest News

Corehub Up