ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വച്ചു കുഴഞ്ഞുവീണ 24 കാരിയായ യുവതിക്ക് ദാരുണാന്ത്യം . റേച്ചൽ അപ്പ എന്ന മുൻ കോളേജ് ഹോക്കി താരമാണ് മരണമടഞ്ഞത്.
പാർക്കിൻസൺസ് ഫൗണ്ടേഷന് വേണ്ടി ധനസമാഹരണം നടത്തുന്നതിനാണ് റേച്ചൽ അപ്പ മാരത്തണിൽ പങ്കെടുത്തത്. മാൻഹട്ടനിലെ സെൻട്രൽ പാർക്കിൽ വച്ച് കുഴഞ്ഞുവീണ റേച്ചലിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അനാട്ടമിക് മസിലുകൾ അതിവേഗം തകരുന്ന 'റാബ്ഡോമയോലിസിസ്' ( എന്ന അപൂർവ്വ അവസ്ഥയാണ് മരണകാരണമെന്ന് അവളുടെ പിതാവ് സ്റ്റീവ് അപ്പ വ്യക്തമാക്കി. ആരോഗ്യവതിയായ യുവതിയുടെ വേർപാടിൽ മാരത്തൺ സംഘാടകരായ 'ന്യൂയോർക്ക് റോഡ് റണ്ണേഴ്സും' ബന്ധുക്കളും അഗാധമായ ദുഃഖം രേഖപ്പെടുത്തി.