x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​യോ​ർ​ക്ക് സി​റ്റി മാ​ര​ത്ത​ണി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ 24 കാ​രി​ യു​വ​തി അ​ന്ത​രി​ച്ചു

പി .പി. ചെ​റി​യാ​ൻ
Published: November 5, 2026 07:20 AM IST | Updated: November 5, 2026 07:20 AM IST

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി മാ​ര​ത്ത​ണിനിടെ​ ഫി​നി​ഷിം​ഗ് ലൈ​നി​ന് ര​ണ്ട് മൈ​ൽ മാ​ത്രം അ​ക​ലെ വച്ചു കു​ഴ​ഞ്ഞു​വീ​ണ 24 കാ​രി​യാ​യ യു​വ​തിക്ക് ദാരുണാന്ത്യം . റേ​ച്ച​ൽ അ​പ്പ എ​ന്ന മു​ൻ കോ​ളേ​ജ് ഹോ​ക്കി താ​ര​മാ​ണ് മ​രണമടഞ്ഞത്.

പാ​ർ​ക്കി​ൻ​സ​ൺ​സ് ഫൗ​ണ്ടേ​ഷ​ന് വേ​ണ്ടി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​തി​നാ​ണ് റേ​ച്ച​ൽ അ​പ്പ മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ത്ത​ത്. മാ​ൻ​ഹ​ട്ട​നി​ലെ സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ വ​ച്ച് കു​ഴ​ഞ്ഞു​വീ​ണ റേ​ച്ച​ലി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​നാ​ട്ട​മി​ക് മ​സി​ലു​ക​ൾ അ​തി​വേ​ഗം ത​ക​രു​ന്ന 'റാ​ബ്‌​ഡോ​മ​യോ​ലി​സി​സ്' ( എ​ന്ന അ​പൂ​ർ​വ്വ അ​വ​സ്ഥ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് അ​വ​ളു​ടെ പി​താ​വ് സ്റ്റീ​വ് അ​പ്പ വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യ​വ​തി​യാ​യ യു​വ​തി​യു​ടെ വേ​ർ​പാ​ടി​ൽ മാ​ര​ത്ത​ൺ സം​ഘാ​ട​ക​രാ​യ 'ന്യൂ​യോ​ർ​ക്ക് റോ​ഡ് റ​ണ്ണേ​ഴ്സും' ബ​ന്ധു​ക്ക​ളും അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

Tags : Marathon has passed away. Deepika DeepikaNewspaper BreakingNews 24-year-old woman collapsed during New York City

Recent News

Corehub Up