x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്സ​സ് യുഎ​സ് സെ​ന​റ്റ് തെര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ജെ​യിം​സ് ത​ലാ​രി​ക്കോ​യെ അ​ഭി​ന​ന്ദി​ച്ച് റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ 

പി .പി. ചെ​റി​യാ​ൻ
Published: November 5, 2026 07:37 AM IST | Updated: November 5, 2026 07:37 AM IST

ജെ​യിം​സ് ത​ലാ​രി​ക്കോ, ജോ​ൺ കോ​ർ​ണി​ൻ

 

 ടെ​ക്സ​സ്: ടെ​ക്സ​സ് യുഎ​സ് സെ​ന​റ്റ് തെര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ജെ​യിം​സ് ത​ലാ​രി​ക്കോ​യെ അ​ഭി​ന​ന്ദി​ച്ച് റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ ജോ​ൺ കോ​ർ​ണി​ൻ. ജ​ന​വി​ധി​യാ​ണെ​ന്നും സ്ഥാ​ന​മൊ​ഴി​യു​ന്ന വേ​ള​യി​ൽ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ (X) കു​റി​ച്ചു. 2002 മു​ത​ൽ ടെ​ക്സ​സി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മു​തി​ർ​ന്ന നേ​താ​വാ​ണ് ജോ​ൺ കോ​ർ​ണി​ൻ.

ത​ലാ​രി​ക്കോ​യു​ടെ ഈ ​ച​രി​ത്ര​വി​ജ​യ​ത്തോ​ടെ 1988-ന് ​ശേ​ഷം ആ​ദ്യ​മാ​യി ടെ​ക്സ​സി​ലെ ഒ​രു യു​എ​സ് സെ​ന​റ്റ് സീ​റ്റ് ഡെ​മോ​ക്രാ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി. കൂ​ടാ​തെ, 1994-ന് ​ശേ​ഷം സം​സ്ഥാ​ന​ത​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന ആ​ദ്യ ഡെ​മോ​ക്രാ​റ്റ് കൂ​ടി​യാ​ണ് ത​ലാ​രി​ക്കോ.

റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി​യി​ൽ കോ​ർ​ണി​നെ​തി​രെ ട്രം​പ് അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ​ൻ പാ​ക്സ്റ്റ​ണെ പി​ന്തു​ണ​ച്ച​താ​ണ് പാ​ർ​ട്ടി​യു​ടെ ഈ ​അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​ക്ക് വ​ഴി​വച്ച​ത്.

Tags : James Talarico Deepika DeepikaNewspaper BreakingNews Republican Senator congratulates Democratic Party

Recent News

Corehub Up