x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല്ലി​നോ​യി​യി​ൽ സെ​ന​റ്റ് സീ​റ്റ് ഡെ​മോ​ക്രാ​റ്റു​ക​ൾ നി​ല​നി​ർ​ത്തി; ജൂ​ലി​യാ​ന സ്ട്രാ​റ്റ​ൺ ച​രി​ത്ര​വി​ജ​യം നേ​ടി

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: November 5, 2026 08:02 AM IST | Updated: November 5, 2026 08:02 AM IST

ജൂ​ലി​യാ​ന സ്ട്രാ​റ്റ​ൺ

​ഷിക്കാ​ഗോ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല്ലി​നോ​യി സം​സ്ഥാ​ന​ത്തെ യു​എ​സ് സെ​ന​റ്റ് സീ​റ്റി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ജൂ​ലി​യാ​ന സ്ട്രാ​റ്റ​ൺ വി​ജ​യി​ച്ചു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ ഡോ​ൺ ട്രേ​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്ട്രാ​റ്റ​ൺ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ന​വം​ബ​ർ 3 ചൊ​വ്വാ​ഴ്ച രാ​ത്രി അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് സ്ട്രാ​റ്റ​ണി​ന്‍റെ വി​ജ​യം സ്ഥി​രീ​ക​രി​ച്ചു.

ഏ​ക​ദേ​ശം മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി ഇ​ല്ലി​നോ​യി​യെ അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മു​തി​ർ​ന്ന ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വ് ഡി​ക്ക് ഡ​ർ​ബി​ൻ വി​ര​മി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 1997 മു​ത​ൽ സെ​ന​റ്റം​ഗ​മാ​യ ഡ​ർ​ബി​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​ണ് സ്ട്രാ​റ്റ​ൺ വാ​ഷിംഗ്ടണിലെ​ത്തു​ന്ന​ത്.

ഇ​തോ​ടെ ഇ​ല്ലി​നോ​യി​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ക​റു​ത്ത​വ​ർ​ഗ വ​നി​ത​യെ​ന്ന ച​രി​ത്ര​നേ​ട്ട​വും സ്ട്രാ​റ്റ​ൺ സ്വ​ന്ത​മാ​ക്കി. മു​ൻ​പ് ക​രോ​ൾ മോ​സ്ലി ബ്രൗ​ണാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

2019 മു​ത​ൽ ഇ​ല്ലി​നോ​യി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ട്രാ​റ്റ​ൺ, ഗ​വ​ർ​ണ​ർ ജെ.​ബി. പ്രി​റ്റ്സ്ക​റു​ടെ ഭ​ര​ണ​സം​ഘ​ത്തി​ലെ പ്ര​ധാ​ന അം​ഗ​മാ​ണ്. 2016-ൽ ​ഇ​ല്ലി​നോ​യി സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ ശ്ര​ദ്ധേ​യ​യാ​യ​ത്.

മാ​ർ​ച്ചി​ൽ ന​ട​ന്ന ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കോ​ൺ​ഗ്ര​സ് അം​ഗം രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി, കോ​ൺ​ഗ്ര​സ് അം​ഗം റോ​ബി​ൻ കെ​ല്ലി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്ട്രാ​റ്റ​ൺ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ത്വം നേ​ടി​യ​ത്. ഗ​വ​ർ​ണ​ർ പ്രി​റ്റ്സ്ക​റു​ടെ​യും മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ​യും പി​ന്തു​ണ​യും സ്ട്രാ​റ്റ​ണി​ന്‍റെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു.

ഫെ​ഡ​റ​ൽ മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ൽ, ആ​രോ​ഗ്യ​പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ക്ക​ൽ, സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണം, കു​ടി​യേ​റ്റ​ന​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്ത​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് സ്ട്രാ​റ്റ​ൺ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, ജീ​വി​ത​ച്ചെ​ല​വ് കു​റ​യ്ക്ക​ൽ, സ​ർ​ക്കാ​ർ ചെ​ല​വു​ക​ൾ നി​യ​ന്ത്രി​ക്ക​ൽ, അ​തി​ർ​ത്തി​സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ൺ ട്രേ​സി മ​ത്സ​രി​ച്ച​ത്.

ഇ​ല്ലി​നോ​യി ഗ​വ​ർ​ണ​റാ​യി ജെ.​ബി. പ്രി​റ്റ്സ്ക​ർ മൂ​ന്നാം ത​വ​ണ​യും വി​ജ​യി​ച്ച​തി​നൊ​പ്പം സെ​ന​റ്റ് സീ​റ്റ് നി​ല​നി​ർ​ത്താ​നാ​യ​തും സം​സ്ഥാ​ന​ത്തെ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​മാ​യി.

പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​ന​യ​ങ്ങ​ൾ, രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യം, കു​ടി​യേ​റ്റ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ദേ​ശീ​യ​ത​ല​ത്തി​ൽ ച​ർ​ച്ച​യാ​കു​ന്ന​തി​നി​ടെ​യാ​ണ് സ്ട്രാ​റ്റ​ണി​ന്‍റെ വി​ജ​യം. അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​നാ​യി റി​പ്പ​ബ്ലി​ക്ക​ൻ, ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക​ൾ മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ല്ലി​നോ​യി സീ​റ്റ് ഡെ​മോ​ക്രാ​റ്റു​ക​ൾ നി​ല​നി​ർ​ത്തി​യ​ത് രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്.

2027 ജ​നു​വ​രി​യി​ൽ പു​തി​യ കോ​ൺ​ഗ്ര​സ് സ​മ്മേ​ളി​ക്കു​മ്പോ​ൾ സ്ട്രാ​റ്റ​ൺ സെ​ന​റ്റം​ഗ​മാ​യി ചു​മ​ത​ല​യേ​ൽ​ക്കും. അ​ന്തി​മ വോ​ട്ടെ​ണ്ണ​ലും ഔ​ദ്യോ​ഗി​ക ഫ​ല​ങ്ങ​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലും പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.

Tags : Juliana Stratton Deepika DeepikaNewspaper BreakingNews achieves historic victory

Recent News

Corehub Up