x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല്ലി​നോ​യി​യി​ൽ ച​രി​ത്ര​വി​ജ​യം; ജെ.​ബി. പ്രി​റ്റ്സ്ക​ർ മൂ​ന്നാം ത​വ​ണ​യും ഗ​വ​ർ​ണ​ർ

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: November 5, 2026 07:50 AM IST | Updated: November 5, 2026 07:50 AM IST

ജെ.​ബി. പ്രി​റ്റ്സ്ക​ർ

ഷിക്കാ​ഗോ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല്ലി​നോ​യി സം​സ്ഥാ​ന ഗ​വ​ർ​ണ​റാ​യി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ജെ.​ബി. പ്രി​റ്റ്സ്ക​ർ മൂ​ന്നാം ത​വ​ണ​യും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യും മു​ൻ സം​സ്ഥാ​ന സെ​ന​റ്റ​റു​മാ​യ ഡാ​ര​ൻ ബെ​യ്ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ്രി​റ്റ്സ്ക​ർ ച​രി​ത്ര​വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ന​വം​ബ​ർ 3 ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഏ​ഴു​മ​ണി​ക്ക് പോ​ളിം​ഗ് അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ, 7:01-ന് ​അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് പ്രി​റ്റ്സ്ക​റു​ടെ വി​ജ​യം സ്ഥി​രീ​ക​രി​ച്ചു.

ഇ​ല്ലി​നോ​യി​യു​ടെ ച​രി​ത്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ ഗ​വ​ർ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഡെ​മോ​ക്രാ​റ്റാ​ണ് പ്രി​റ്റ്സ്ക​ർ. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ജിം ​തോം​പ്സ​ണു​ശേ​ഷം മൂ​ന്നാം ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഗ​വ​ർ​ണ​റെ​ന്ന നേ​ട്ട​വും അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി.

2022-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്രി​റ്റ്സ്ക​റും ബെ​യ്ലി​യും ത​മ്മി​ലാ​യി​രു​ന്നു പ്ര​ധാ​ന മ​ത്സ​രം. അ​ന്ന് ഏ​ക​ദേ​ശം 13 ശ​ത​മാ​ന പോ​യി​ന്റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പ്രി​റ്റ്സ്ക​ർ വി​ജ​യി​ച്ച​ത്.

ഇ​ത്ത​വ​ണ​ത്തെ പ്ര​ചാ​ര​ണ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ച്ചെ​ല​വ്, വ​സ്തു​നി​കു​തി, ഇ​ന്ധ​ന​വി​ല തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ഡാ​ര​ൻ ബെ​യ്ലി വോ​ട്ട​ർ​മാ​രെ സ​മീ​പി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ പി​ന്തു​ണ​യും ബെ​യ്ലി​ക്കു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി, മി​നി​മം വേ​ത​ന വ​ർ​ധ​ന, ആ​രോ​ഗ്യ​പ​രി​ര​ക്ഷ, സാ​മൂ​ഹി​ക ക്ഷേ​മ​പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ നേ​ട്ട​ങ്ങ​ളാ​ണ് പ്രി​റ്റ്സ്ക​ർ പ്ര​ചാ​ര​ണ​ത്തി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്.

2028-ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളാ​യി പ്രി​റ്റ്സ്ക​റു​ടെ പേ​ര് രാ​ഷ്ട്രീ​യ​വൃ​ത്ത​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, മൂ​ന്നാം വി​ജ​യ​ത്തി​ന് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലും പ്രാ​ധാ​ന്യ​മു​ണ്ട്. എ​ന്നാ​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല.

പ്രി​റ്റ്സ്ക​റു​ടെ പു​തി​യ ഭ​ര​ണ​കാ​ല​ത്ത് ക്രി​സ്റ്റ്യ​ൻ മി​ച്ച​ൽ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കും. നി​ല​വി​ലെ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ ജൂ​ലി​യാ​ന സ്ട്രാ​റ്റ​ൺ ഇ​ത്ത​വ​ണ അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ലേ​ക്കാ​ണ് മ​ത്സ​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​ന്തി​മ വോ​ട്ടെ​ണ്ണ​ലും ഔ​ദ്യോ​ഗി​ക ഫ​ല​ങ്ങ​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലും പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.

Tags : Historic victory in Illinois Deepika DeepikaNewspaper BreakingNews J.B. Pritzker becomes Governor for a third term

Recent News

Corehub Up