x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ൽ അ​പൂ​ർ​വ​മാ​യ ട്രി​പ്പി​ൾ വ​ധ​ശി​ക്ഷ; മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​ആ​ഴ്ച ന​ട​പ്പി​ലാ​ക്കും​

പി .പി. ചെ​റി​യാ​ൻ
Published: November 5, 2026 07:45 AM IST | Updated: November 5, 2026 07:45 AM IST

 വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ ഈ ​ആ​ഴ്ച മൂ​ന്ന് വ്യ​ത്യ​സ്ത സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി അ​പൂ​ർ​വ​മാ​യ ‘ട്രി​പ്പി​ൾ വ​ധ​ശി​ക്ഷ’ ന​ട​പ്പി​ലാ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ന​വം​ബ​ർ അ​ഞ്ചി​നാ​ണ് ഈ ​വ​ധ​ശി​ക്ഷ​ക​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രേ ദി​വ​സം മൂ​ന്ന് വ​ധ​ശി​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​ത് അ​മേ​രി​ക്ക​യി​ൽ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണ്.

ഇ​ൻ​ഡ്യാ​ന​യി​ൽ കാ​മു​കി​യു​ടെ ര​ണ്ട് കു​ട്ടി​ക​ളെ (8 വ​യ​സു​ള്ള അ​ലീ​സ, 5 വ​യ​സു​ള്ള കാ​ലെ​ബ്) 2010ൽ ​ജീ​വ​നോ​ടെ തീ​വ​ച്ചു കൊ​ന്ന കേ​സി​ൽ ജെ​ഫ്രി വെ​യ്ഷീ​റ്റി​ന്റെ​യും, അ​ല​ബാ​മ​യി​ൽ 1991ൽ ​പ്രാ​യ​മാ​യ ദ​മ്പ​തി​ക​ളെ ഇ​രു​മ്പു​ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൈ​ക്ക​ൽ ഷാ​ന​ൻ ടെ​യ്‌​ല​റു​ടെ​യും, ഫ്ലോ​റി​ഡ​യി​ൽ ത​നി​ക്ക് അ​ഭ​യ​വും സ​ഹാ​യ​വും ന​ൽ​കി​യ 75 വ​യ​സു​കാ​രി​യാ​യ ജാ​ക്കി മ​ലോ​ണി​നെ 2004ൽ ​കു​ത്തി​യും അ​ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജെ​സ്സെ ഗാ​ർ​ഡാ​ഡോ​യു​ടെ​യും വ​ധ​ശി​ക്ഷ​യാ​ണ് ന​വം​ബ​ർ അ​ഞ്ചി​ന് ന​ട​പ്പാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 13ന് ​അ​ല​ബാ​മ, ടെ​നി​സി, ഓ​ക്‌​ല​ഹോ​മ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രേ ദി​വ​സം വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് ആ​ദ്യ​മാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള ട്രി​പ്പി​ൾ വ​ധ​ശി​ക്ഷ ന​ട​ക്കു​ന്ന​ത്. 2025ന്‍റെ തു​ട​ക്കം മു​ത​ൽ അ​മേ​രി​ക്ക​യി​ൽ വ​ധ​ശി​ക്ഷ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഈ ​കാ​ല​യ​ള​വി​ൽ 11 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 79 പേ​രെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ണ്ട്.

വ​ധ​ശി​ക്ഷാ രീ​തി​ക​ളെ​യും ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ സു​ര​ക്ഷ​യെ​യും ചോ​ദ്യം ചെ​യ്ത് പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​രും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും അ​വ​സാ​ന നി​മി​ഷ​വും നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ശി​ക്ഷ ന​ട​പ്പി​ലാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ.

Tags : triple execution Deepika DeepikaNewspaper BreakingNews Rare 'triple execution ' in the US

Recent News

Corehub Up