Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : March To Suresh Gopis Office

Thrissur

സു​രേ​ഷ് ഗോ​പി​യു​ടെ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച്

തൃ​പ്ര​യാ​ർ: ദേ​ശീ​യ​പാ​ത 66 നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ യു​ള്ള ടോ​ൾ പി​രി​വ് നി​ർ​ത്തി​വ​യ്ക്കു​ക, പ്ര​ദേ​ശ​വാ​സി​ക​ളാ​യ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ടോ​ൾ സൗ​ജ​ന്യ​മാ​ക്കു​ക, പാ​ല​ങ്ങ​ളും സ​ർ​വീ​സ് റോ​ഡു​ക​ളും ഉ​ട​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ ഓ​ഫി​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി.

സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ മൗ​നം തു​ട​രു​ക​യാ​ണ്. ഇ​രു​കൂ​ട്ട​രും ടോ​ൾ ക​മ്പ​നി​യെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ എം ​പി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി ഈ ​വി​ഷ​യ​ത്തി​ൽ നാ​ളി​തു​വ​രെ​യാ​യി ഒ​രു പ്ര​തി​ക​ര​ണം​പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. വി​ഷ​യ​ത്തി​ൽ സു​രേ​ഷ് ഗോ​പി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന‌ം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. ചെ​മ്പൂ​ക്കാ​വി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. പെ​രി​ങ്ങാ​വി​ലു​ള്ള സു​രേ​ഷ് ഗോ​പി എം​പി​യു​ടെ ഓ​ഫി​സ് പ​രി​സ​ര​ത്ത് പൊ​ലി​സ് മാ​ർ​ച്ച് ത​ട​ഞ്ഞു.

കെ.​കെ. വ​ത്സ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം കെ.​പി. സ​ന്ദീ പ് ​അ​ധ്യ​ക്ഷ​നാ​യി. സി​പി എം ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ, എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ , അ​ഡ്വ. വി.​കെ. ജ്യോ​തി പ്ര​കാ​ശ്, കെ.​എം. കി​ഷോ​ർ​കു​മാ​ർ, എ.​എ​സ്. ദി​ന​ക​ര​ൻ, ടി.​ടി. ശി​വ​ദാ​സ്, ര​ഘു മാ​രാ​ത്ത്, കെ.​വി. രാ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up