Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marian Volleyball Tournament

Alappuzha

മ​രി​യ​ൻ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു

എ​ട​ത്വ: മ​രി​യാ​പു​ര​ത്ത് ത്രി​ദി​ന മ​രി​യ​ൻ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. ല​ഹ​രി​ക്കെ​തി​രേ എ​ട​ത്വ മ​രി​യാ​പു​രം പ്ര​ദേ​ശ​ത്തെ ഒ​രു​പ​റ്റം യു​വാ​ക്ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​ഗ​ത്ഭ ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് ഫാ. ​ആ​ന്‍റ​ണി ക​ക്കാ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. എ​സ്എം​വൈ​എം യൂ​ണി​റ്റ് അ​നി​മേ​റ്റ​ർ ജ​യ​ൻ ജോ​സ​ഫ് പു​ന്ന​പ്ര മു​ഖ്യ​പ​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലെ ര​ക്ത​ദാ​നം ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രെ കോ​ർ​ത്തി​ണ​ക്കി മ​രി​യാ​പു​ര​ത്തെ യു​വാ​ക്ക​ൾ ത​യാ​റാ​ക്കി​യ ര​ക്ത​ദാ​ന വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക​ർ​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ആ​ല​പ്പു​ഴ ജി​ല്ല എ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ഫാ. ​അ​ജോ പി​ടി​യേ​ക്ക​ൽ, റോ​ഷ​ൻ ചാ​ക്കോ, ജോ​സ​ഫ് ഗ്രി​ഗ​റി, സോ​ജി​ൻ വ​ർ​ഗീ​സ്, റി​ന്റോ മോ​നി​ച്ച​ൻ, സോ​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up