മരിയാപുരത്ത് നടന്ന ത്രിദിന വോളിബോൾ ടൂർണമെന്റ് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
എടത്വ: മരിയാപുരത്ത് ത്രിദിന മരിയൻ വോളിബോൾ ടൂർണമെന്റ് സമാപിച്ചു. ലഹരിക്കെതിരേ എടത്വ മരിയാപുരം പ്രദേശത്തെ ഒരുപറ്റം യുവാക്കളാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. മൂന്നു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രഗത്ഭ ടീമുകളാണ് മാറ്റുരച്ചത്. ടൂർണമെന്റിന്റെ സമാപന സമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ആന്റണി കക്കാപറമ്പിൽ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ജോസഫ് കളരിക്കൽ അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. എസ്എംവൈഎം യൂണിറ്റ് അനിമേറ്റർ ജയൻ ജോസഫ് പുന്നപ്ര മുഖ്യപഭാഷണം നിർവഹിച്ചു. ടൂർണമെന്റിനോടനുബന്ധിച്ച് കേരളത്തിലെ രക്തദാനം ചെയ്യാൻ താത്പര്യമുള്ളവരെ കോർത്തിണക്കി മരിയാപുരത്തെ യുവാക്കൾ തയാറാക്കിയ രക്തദാന വെബ്സൈറ്റിന്റെ ഉദ്ഘാടനവും കർമപദ്ധതി ഉദ്ഘാടനവും ആലപ്പുഴ ജില്ല എഎസ്പി ജെ. ഉമേഷ് കുമാർ നിർവഹിച്ചു.
ഫാ. അജോ പിടിയേക്കൽ, റോഷൻ ചാക്കോ, ജോസഫ് ഗ്രിഗറി, സോജിൻ വർഗീസ്, റിന്റോ മോനിച്ചൻ, സോബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
Tags : Marian Volleyball Tournament Nattuvishesham DistrictNews