Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marigolds

Wayanad

ചെ​ണ്ടു​മ​ല്ലി പൂ​വി​ടാ​ന്‍ വൈ​കി

ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ടം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് വ​യ​നാ​ട്ടി​ല്‍ ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലി​പ്പൂ കൃ​ഷി കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​ക്ക​ണ​ക്കാ​യി.

ഓ​ണം മു​ന്നി​ല്‍​ക്ക​ണ്ട് മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള ചെ​ണ്ടു​മ​ല്ലി തൈ​ക​ള്‍ ന​ട്ട് പ​രി​പാ​ലി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് പൂ​ക്ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കാ​തെ വ​ന്ന​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. പൂ​വി​ട്ട​തി​ന് ആ​വ​ശ്യ​ത്തി​ന് വി​പ​ണി ല​ഭി​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ത്ത​വ​ണ വ​ന്‍​തോ​തി​ലാ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ട​ത്തി​യ​ത്.

അ​മ്പ​ല​വ​യ​ല്‍ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ഴ്‌​സ​റി​ക​ളി​ല്‍ നി​ന്നും തൈ​ക​ള്‍ വാ​ങ്ങി​യാ​ണ് കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​രും കൃ​ഷി​യി​റ​ക്കി​യ​ത്. അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, സാം​സ്‌​കാ​രി​ക-​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​യും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ക്കൃ​ഷി ന​ട​ത്തി​യി​രു​ന്നു. ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി പൂ​ക്ക​ള്‍ വി​ള​വെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് കൃ​ഷി ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മ​ഴ​യു​ടെ കു​റ​വും കാ​ലാ​വ​സ്ഥ​യി​ലെ വ്യ​തി​യാ​ന​വും ചെ​ടി​ക​ളു​ടെ വ​ള​ര്‍​ച്ച​യെ​യും പൂ​വി​ട​ലി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം തോ​ട്ട​ങ്ങ​ളി​ലും തി​രു​വോ​ണ​ത്തി​ന് ശേ​ഷ​മാ​ണ് ചെ​ടി​ക​ള്‍ മൊ​ട്ടി​ടാ​ന്‍ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ ഓ​ണ​വി​പ​ണി​യി​ല്‍ വ​യ​നാ​ട്ടി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച പൂ​ക്ക​ള്‍​ക്ക് വ​ലി​യ തോ​തി​ല്‍ ഇ​ടം ല​ഭി​ച്ചി​ല്ല.ഏ​ക്ക​റി​ന് ഏ​ക​ദേ​ശം 30,000 മു​ത​ല്‍ 50,000 രൂ​പ​വ​രെ​യാ​ണ് പ​ല ക​ര്‍​ഷ​ക​രും പൂ​ക്കൃ​ഷി​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്. തൈ ​ഒ​ന്നി​ന് അ​ഞ്ചു രൂ​പ തോ​തി​ല്‍ ന​ല്‍​കി​യാ​ണ് ചെ​ണ്ടു​മ​ല്ലി തൈ ​വാ​ങ്ങി​യ​ത്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഓ​ണ​ക്കാ​ല​ത്ത് മി​ക​ച്ച വി​ല​യും വി​പ​ണി​യും ല​ഭി​ച്ച​തി​ന്‍റെ പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ല​രും ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ സ്ഥ​ല​ത്ത് കൃ​ഷി​യി​റ​ക്കി​യ​ത്.

സ​മ​യ​ത്ത് പൂ​ക്ക​ള്‍ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ്ര​തീ​ക്ഷി​ച്ച വ​രു​മാ​നം ല​ഭി​ച്ചി​ല്ല. ഓ​ണ​ത്തി​ന് മു​മ്പ് പൂ​വി​ട്ട ചി​ല തോ​ട്ട​ങ്ങ​ളി​ലും കാ​ര്യ​മാ​യ പൂ​ക്ക​ളു​ടെ വി​ല്‍​പ​ന ന​ട​ന്നി​ല്ല. വി​ള​വെ​ടു​ത്ത പൂ​ക്ക​ള്‍ സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ പ​ല ക​ര്‍​ഷ​ക​രും പൂ​ക്ക​ള്‍ ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യി. വ​യ​നാ​ട്ടി​ലെ വി​വി​ധ ടൗ​ണു​ക​ളി​ല്‍ ഓ​ണ​ക്കാ​ല​ത്ത് പൂ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ വ്യാ​പാ​രി​ക​ള്‍​ക്കും ഇ​ത്ത​വ​ണ ക​ന​ത്ത ന​ഷ്ട​മാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ഓ​ണ​വി​പ​ണി​യെ പ്ര​തീ​ക്ഷി​ച്ച് പൂ​ക്ക​ള്‍ ശേ​ഖ​രി​ച്ച വ്യാ​പാ​രി​ക​ള്‍​ക്ക് ആ​വ​ശ്യ​ക്കാ​ര്‍ കു​റ​ഞ്ഞ​തോ​ടെ പൂ​ക്ക​ള്‍ വി​റ്റ​ഴി​ക്കാ​നാ​കാ​തെ വ​ന്നു.

പു​റം​ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള പൂ​ക്ക​ളു​ടെ വ​ര​വും വി​പ​ണി​യി​ലെ മ​ത്സ​ര​വും പ്രാ​ദേ​ശി​ക ക​ര്‍​ഷ​ക​രെ​യും വ്യാ​പാ​രി​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പൂ​ക്ക​ള്‍​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം. കാ​ര്‍​ഷി​ക വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി ക​ല​ണ്ട​ര്‍, കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്, വി​പ​ണി ഏ​കോ​പ​നം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യാ​ല്‍ അ​ടു​ത്ത വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​ത്ത​രം ന​ഷ്ടം കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

Latest News

Corehub Up