അങ്കാറ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തുർക്കിയിലെത്തി പ്രസിഡന്റ് എർദോഗനുമായി കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് ഒരു കനേഡിയൻ പ്രധാനമന്ത്രി തുർക്കി സന്ദർശിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വ്യാപരയുദ്ധം മൂലം കാനഡ നേരിടുന്ന പ്രതിസന്ധി പരിഹരിക്കലാണു കാർണിയുടെ ലക്ഷ്യം. അദ്ദേഹം മുന്പ് ചൈനയടക്കം ഒട്ടേറെ രാജ്യങ്ങളിൽ പോയിരുന്നു.
പ്രതിരോധവും ഊർജവുമടക്കമുള്ള മേഖലകളിൽ കാനഡയും തുർക്കിയും സഹകരണം വർധിപ്പിക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നാണു റിപ്പോർട്ട്. പ്രതിരോധം, ആണവനിലയം, ഖനനം എന്നീ മേഖലകളിൽ കനേഡിയൻ നിക്ഷേപം തുർക്കി പ്രതീക്ഷിക്കുന്നുണ്ട്. തുർക്കിയിലെ ബിസിനസ് പ്രമുഖരെയും കാർണി കാണും.