Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Market Posts

4-ാം വാ​ര​വും വി​പ​ണി നേ​ട്ട​ത്തി​ല്‍

വി​ദേ​ശ ഫ​ണ്ടു​ക​ളി​ല്‍​നി​ന്നു​ള്ള ശ​ക്ത​മാ​യ പ​ണ​പ്ര​വാ​ഹം ഓ​ഹ​രി സൂ​ചി​ക​ക​ളു​ടെ തി​ള​ക്കം വ​ര്‍​ധി​പ്പി​ച്ച​തി​നൊ​പ്പം ക​ട​പ്പ​ത്ര, നാ​ണ​യ വി​പ​ണി​ക​ള്‍​ക്കും ക​രു​ത്തേ​കി. ഇ​ന്ത്യ​ന്‍ വി​പ​ണി തു​ട​ര്‍​ച്ച​യാ​യ നാ​ലാം വാ​ര​വും നേ​ട്ട​ത്തി​ല്‍. നി​ഫ്റ്റി സൂ​ചി​ക 656 പോ​യി​ന്‍റും സെ​ന്‍​സെ​ക്‌​സ് 2,327 പോ​യി​ന്‍റും പ്ര​തി​വാ​ര നേ​ട്ട​ത്തി​ലാ​ണ്.

ന​വം​ബ​റി​ല്‍ ആ​ദ്യ മൂ​ന്ന് ആ​ഴ്ച​ക​ളി​ല്‍ വി​ദേ​ശ പോ​ര്‍​ട്ട്‌​ഫോ​ളി​യോ നി​ക്ഷേ​പ​ക​ര്‍ ഒ​രു ല​ക്ഷം കോ​ടി രൂ​പ​യി​ലേ​റെ ഇ​ന്ത്യ​യി​ല്‍ നി​ക്ഷേ​പി​ച്ചു. ന​വം​ബ​റി​ലെ മൊ​ത്തം നി​ക്ഷേ​പം 1.22 ല​ക്ഷം കോ​ടി രൂ​പ​യാ​യി. ഇ​ന്ത്യ​ന്‍ വി​പ​ണി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​മാ​സ വി​ദേ​ശ നി​ക്ഷേ​പ​മാ​ണി​ത്.

2020 ന​വം​ബ​റി​ല്‍ അ​വ​ര്‍ ന​ട​ത്തി​യ 70,896 കോ​ടി രൂ​പ​യു​ടെ റി​ക്കാ​ര്‍​ഡ് നി​ക്ഷേ​പ​മാ​ണ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യ​ത്. പ​ണ​മൊ​ഴു​ക്ക് ഇ​ന്ത്യ​ന്‍ വി​പ​ണി​യു​ടെ അ​ടി​ത്ത​റ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്നു.

വി​ദേ​ശ ഫ​ണ്ടു​ക​ള്‍ പി​ന്നി​ട്ട വാ​രം 32,647 കോ​ടി രൂ​പ​യു​ടെ അ​റ്റ​നി​ക്ഷേ​പം ന​ട​ത്തി. അ​തേ​സ​മ​യം, ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ള്‍ 12,698 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ള്‍ വി​റ്റു. ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് അ​വ​ര്‍ അ​റ്റ​വാ​ങ്ങ​ലു​കാ​രാ​യ​ത്.

വി​ദേ​ശ മൂ​ല​ധ​ന പ്ര​വാ​ഹം ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക് വേ​ഗം സ​മ്മാ​നി​ക്കും. ഡോ​ള​റി​നെ​തി​രേ രൂ​പ ക​ഴി​ഞ്ഞ അ​ഞ്ച് വ്യാ​പാ​ര ദി​ന​ങ്ങ​ളി​ലും ക​രു​ത്തു​നേ​ടി. വി​നി​മ​യ നി​ര​ക്ക് 1.66 ശ​ത​മാ​നം ഉ​യ​ര്‍​ന്ന് 157 പൈ​സ​യു​ടെ മു​ന്നേ​റ്റം ന​ട​ത്തി. 94.23ല്‍​നി​ന്ന് ഏ​ഴ് മാ​സ​ത്തെ ഉ​യ​ര്‍​ന്ന നി​ര​ക്കാ​യ 92.66ലേ​ക്ക് ശ​ക്തി​പ്രാ​പി​ച്ചു.

ഏ​പ്രി​ലി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് രൂ​പ ഇ​ത്ര​യും ശ​ക്ത​മാ​യ നി​ല​യി​ലെ​ത്തു​ന്ന​ത്. രൂ​പ​യു​ടെ സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചാ​ല്‍ 91.51 എ​ന്ന നി​ല​വാ​ര​ത്തി​ലേ​ക്ക് ക​രു​ത്തു​നേ​ടാം. എ​ന്നാ​ല്‍ രൂ​പ​യു​ടെ ക​രു​ത്ത് ക​യ​റ്റു​മ​തി​യെ ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ കേ​ന്ദ്രം ഇ​ട​പെ​ട​ലു​ക​ള്‍​ക്ക് മു​തി​ര്‍​ന്നേ​ക്കാം.

നി​ഫ്റ്റി സൂ​ചി​ക മു​ന്‍​വാ​ര​ത്തി​ലെ 25,144ല്‍​നി​ന്ന് വാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ നി​ക്ഷേ​പ​ക​ര്‍ ന​ട​ത്തി​യ ലാ​ഭ​മെ​ടു​പ്പി​ല്‍ 25,104ലേ​ക്ക് താ​ഴ്ന്നു. ഈ ​അ​വ​സ​രം നേ​ട്ട​മാ​ക്കാ​ന്‍ വി​ദേ​ശ വാ​ങ്ങ​ലു​കാ​ര്‍ വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​യ​തോ​ടെ സൂ​ചി​ക ഇ​ര​ട്ടി വീ​ര്യ​ത്തോ​ടെ 25,808 വ​രെ മു​ന്നേ​റി. വ്യാ​പാ​രാ​ന്ത്യം 25,800 പോ​യി​ന്‍റി​ലാ​ണ്.

വി​പ​ണി​യു​ടെ മ​റ്റ് സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ല്‍ ഈ ​വാ​രം 25,333ലെ ​ആ​ദ്യ സ​പ്പോ​ര്‍​ട്ട് നി​ല​നി​ര്‍​ത്തി 26,037-26,274ലേ​ക്ക് സ​ഞ്ച​രി​ക്കാം. വീ​ണ്ടും ഒ​രു ബു​ള്‍ റാ​ലി​ക്ക് അ​വ​സ​രം തെ​ളി​ഞ്ഞാ​ല്‍ ക്രി​സ്മ​സ് വേ​ള​യി​ല്‍ നി​ഫ്റ്റി 26,987ല്‍ ​ന​ക്ഷ​ത്രത്തി​ള​ക്കം കാ​ഴ്ച​വ​യ്ക്കാം. അ​തേ​സ​മ​യം, ലാ​ഭ​മെ​ടു​പ്പി​ന് നീ​ക്കം ന​ട​ന്നാ​ല്‍ 24,866ല്‍ ​സ​പ്പോ​ര്‍​ട്ടു​ണ്ട്.

നി​ഫ്റ്റി 20, 50 ദി​വ​സ​ങ്ങ​ളി​ലെ മൂ​വിം​ഗ് ആ​വ​റേ​ജു​ക​ള്‍​ക്ക് മു​ക​ളി​ല്‍ നീ​ങ്ങു​ന്ന​ത് ഹ്ര​സ്വ​കാ​ല​യ​ള​വി​ല്‍ ബു​ള്ളി​ഷ് ട്രെ​ന്‍​ഡ് നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കും. എം​എ​സി​ഡി​യും ബു​ള്ളി​ഷ് മൂ​ഡി​ലാ​ണ്. അ​തേ​സ​മ​യം, 20 ഡി​എം​എ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​ര്‍​എ​സ്ഐ 78.13ലേ​ക്ക് ഉ​യ​ര്‍​ന്ന​ത് ഓ​വ​ര്‍​ബോ​ട്ട് മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തി​നാ​ല്‍ ഇ​ട​ക്കാ​ല ലാ​ഭ​മെ​ടു​പ്പി​നും സാ​ധ്യ​ത.

നി​ഫ്റ്റി ന​വം​ബ​ര്‍ ഫ്യൂ​ച്ച​ര്‍ 2.4 ശ​ത​മാ​നം ഉ​യ​ര്‍​ന്നു. മു​ന്‍​വാ​ര​ത്തി​ലെ 25,171ല്‍​നി​ന്ന് 25,775ലേ​ക്ക് ക​യ​റി. ഡി​സം​ബ​ര്‍ ഫ്യൂ​ച്ച​റും സ​മാ​ന​മാ​യ 2.4 ശ​ത​മാ​നം മു​ന്നേ​റ്റ​ത്തോ​ടെ 25,932ലാ​ണ്. അ​തേ​സ​മ​യം, ന​വം​ബ​ര്‍ ഫ്യൂ​ച്ച​റി​ലെ ഓ​പ്പ​ണ്‍ ഇ​ന്‍റ​റ​സ്റ്റ് 117.9 ല​ക്ഷ​ത്തി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 43 ശ​ത​മാ​നം കു​റ​ഞ്ഞ് 66.7 ല​ക്ഷ​മാ​യി. സെ​റ്റി​ല്‍​മെ​ന്‍റ് ദി​നം അ​ടു​ക്കു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ഇ​തി​ന് കാ​ര​ണ​മാ​ണ്. അ​തേ​സ​മ​യം, ഡി​സം​ബ​ര്‍ ഫ്യൂ​ച്ച​റി​ലെ ഓ​പ്പ​ണ്‍ ഇ​ന്‍റ​റ​സ്റ്റ് നാ​ലി​ര​ട്ടി​യി​ല​ധി​കം വ​ര്‍​ധി​ച്ച് 76.8 ല​ക്ഷം ക​രാ​റു​ക​ളാ​യി. ഡി​സം​ബ​ര്‍ ഫ്യൂ​ച്ച​ര്‍ വി​ല​യും ഓ​പ്പ​ണ്‍ ഇ​ന്‍റ​റ​സ്റ്റും ഒ​രു​മി​ച്ച് ഉ​യ​ര്‍​ന്ന​ത് പു​തി​യ ലോം​ഗ് പൊ​സി​ഷ​നു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​ത് ബു​ള്ളി​ഷ് ട്രെ​ന്‍​ഡി​ന് പി​ന്തു​ണ പ​ക​രും.

സെ​ന്‍​സെ​ക്‌​സ് 81,592 പോ​യി​ന്‍റി​ല്‍​നി​ന്ന് നേ​ട്ട​ത്തോ​ടെ​യാ​ണ് ഇ​ട​പാ​ടു​ക​ള്‍ തു​ട​ങ്ങി​യ​ത്. മു​ന്‍​നി​ര ഓ​ഹ​രി​ക​ളി​ല്‍ വി​ദേ​ശ ഫ​ണ്ടു​ക​ള്‍ കാ​ണി​ച്ച താ​ത്പ​ര്യം സൂ​ചി​ക​യെ 84,037 വ​രെ ഉ​യ​ര്‍​ത്തി. വാ​രാ​ന്ത്യം സെ​ന്‍​സെ​ക്‌​സ് 83,919 പോ​യി​ന്‍റി​ലാ​ണ്. വാ​ങ്ങ​ല്‍ താ​ത്പ​ര്യം ശ​ക്ത​മാ​യാ​ല്‍ സെ​ന്‍​സെ​ക്‌​സ് 84,716-85,514 റേ​ഞ്ചി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കാം. വി​പ​ണി തി​രു​ത്ത​ലി​ന് മു​തി​ര്‍​ന്നാ​ല്‍ 82,441ല്‍ ​ആ​ദ്യ സ​പ്പോ​ര്‍​ട്ടു​ണ്ട്. ഇ​ത് ന​ഷ്ട​പ്പെ​ട്ടാ​ല്‍ 80,964ലേ​ക്ക് തി​രു​ത്ത​ല്‍ സാ​ധ്യ​ത​യു​ണ്ട്.

വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ വാ​ങ്ങ​ല്‍ താ​ത്പ​ര്യവും രൂ​പ സൃ​ഷ്ടി​ച്ച മു​ന്നേ​റ്റവും ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യി​ലെ മാ​റ്റ​വും ഈ ​വാ​രം വി​പ​ണി​യു​ടെ ക​യ​റ്റി​റ​ക്ക​ങ്ങ​ളെ സ്വാ​ധീ​നി​ക്കും. യു​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍​വ് ഡി​സം​ബ​ര്‍ ര​ണ്ടാം വാ​രം യോ​ഗം ചേ​രും.

ഡി​സം​ബ​ര്‍ ആ​ദ്യ​വാ​രം ആ​ര്‍​ബി​ഐ​യും വാ​യ്പാ അ​വ​ലോ​ക​ന​ത്തി​ന് ഒ​ത്തുകൂ​ടും. നി​ല​വി​ലെ റി​പ്പോ നി​ര​ക്ക് 5.50 ശ​ത​മാ​ന​മാ​ണ്. പ​ണ​പ്പെ​രു​പ്പ​വും രൂ​പ​യു​ടെ നി​ല​യും സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യും കേ​ന്ദ്ര ബാ​ങ്ക് നി​രീ​ക്ഷി​ക്കു​ന്നു. പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ പ​രി​ധി​ക്ക് പു​റ​ത്താ​ണ്. ഒ​ക്‌ടോബ​റി​ല്‍ ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം 6.09 ശ​ത​മാ​ന​മാ​യി. സെ​പ്റ്റം​ബ​റി​ല്‍ ഇ​ത് 5.54 ശ​ത​മാ​ന​മാ​യി​രു​ന്നു. ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം കേ​ന്ദ്ര ബാ​ങ്കി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യി.

സ്വ​ര്‍​ണ​വി​ല​യി​ലെ ത​ക​ര്‍​ച്ച ആ​ഗോ​ള നി​ക്ഷേ​പ​ക​രെ ഞെ​ട്ടി​ച്ചു. ട്രോ​യ് ഔ​ണ്‍​സി​ന് 351 ഡോ​ള​ര്‍ കു​റ​ഞ്ഞു. 3888 ഡോ​ള​റി​ല്‍​നി​ന്ന് 3502 ഡോ​ള​ര്‍ വ​രെ ഇ​ടി​ഞ്ഞ ശേ​ഷം വ്യാ​പാ​രാ​ന്ത്യം 3537 ഡോ​ള​റി​ലാ​ണ്.

താ​ഴ്ന്ന നി​ര​ക്കു​ക​ളി​ല്‍ പു​തി​യ വാ​ങ്ങ​ലി​നും ഷോ​ര്‍​ട്ട് ക​വ​റിം​ഗി​നും ഫ​ണ്ടു​ക​ള്‍ നീ​ക്കം തു​ട​ങ്ങി​യാ​ല്‍ ഒ​രു പു​ള്‍​ബാ​ക്ക് റാ​ലി പ്ര​തീ​ക്ഷി​ക്കാം. ഈ ​വാ​രം 3500ലെ ​താ​ങ്ങ് നി​ല​നി​ര്‍​ത്താ​നാ​യാ​ല്‍ 3690-3700 ഡോ​ള​റി​ലേ​ക്ക് ഉ​യ​രാം. ഈ ​പ്ര​തി​രോ​ധം മ​റി​ക​ട​ക്കാ​നാ​യാ​ല്‍ 3800 ഡോ​ള​റാ​വും അ​ടു​ത്ത ല​ക്ഷ്യം. എ​ന്നാ​ല്‍ ആ​ദ്യ താ​ങ്ങ് ന​ഷ്ട​പ്പെ​ട്ടാ​ല്‍ 3430 ഡോ​ള​റി​ല്‍ ക​ടു​ത്ത പ​രീ​ക്ഷ​ണം നേ​രി​ടാം. ഡി​സം​ബ​റി​ന് മു​ന്നോ​ടി​യാ​യി ഒ​രു സാ​ങ്കേ​തി​ക തി​രി​ച്ചു​വ​ര​വ് പ്ര​തീ​ക്ഷി​ക്കാ​മെ​ങ്കി​ലും അ​ത് ബു​ള്‍ റാ​ലി​യു​ടെ തു​ട​ക്ക​മാ​യി വി​ല​യി​രു​ത്താ​നാ​വി​ല്ല.

Latest News

Corehub Up