Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Market Struggles

വി​ദേ​ശ വി​ൽ​പ​ന​യി​ൽ വി​പ​ണി​ക്ക് കി​ത​പ്പ്; ക​രു​ത്താ​യി ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ളും രൂ​പ​യും

ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ ക​ന​ത്ത നി​ക്ഷേ​പ​ക​രായെങ്കി​ലും വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ വി​ൽ​പ​ന​യ്ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ മൂന്നാം വാ​ര​വും വി​പ​ണി​ക്കാ​യി​ല്ല. അ​തേ​സ​മ​യം പ്ര​ദേ​ശി​ക നി​ക്ഷേ​പ​ക​ർ​ക്കു പ്ര​തീ​ക്ഷ പ​ക​രാ​ൻ തി​രി​ച്ചു​വ​ര​വി​നു ശ്ര​മ​ങ്ങ​ൾ തെ​ളി​യു​ന്നു. വി​ദേ​ശ പോ​ർ​ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ക​രു​ടെ താ​ത്പ​ര്യം രൂ​പ​യ്ക്ക് താ​ങ്ങാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഹ​രി സൂ​ചി​ക നേ​ട്ട​ത്തി​ലേ​ക്കു ചു​വ​ടു​വ​യ്ക്കാം.

സെ​ൻ​സെ​ക്സ് 276 പോ​യി​ന്‍റും നി​ഫ്റ്റി 76 പോ​യി​ന്‍റും ന​ഷ്ട​ത്തി​ലാ​ണ്. ഒ​രു ക​ൺ​സോ​ളി​ഡേ​ഷ​ൻ അ​ര​ങ്ങേ​റു​ന്ന​താ​യി അ​ടി​യോ​ഴു​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വാ​രാ​ന്ത്യം ടെ​ക്നോ​ള​ജി വി​ഭാ​ഗം ഓ​ഹ​രി​ക​ളി​ലെ വാ​ങ്ങ​ൽ താ​ത്പ​ര്യം ദി​ശ​യി​ൽ മാ​റ്റ​ങ്ങ​ൾ​ക്കു​ള്ള സൂ​ച​ന​യാ​വാം.

വി​ദേ​ശ നി​ക്ഷേ​പ​ക​ർ മൊ​ത്തം 5338.06 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. ഇ​തി​നി​ട​യി​ൽ 3277.82 കോ​ടി രൂ​പ​യു​ടെ വാ​ങ്ങ​ലും ന​ട​ത്തി. ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ മൊ​ത്തം 19,309.93 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ ശേ​ഖ​രി​ച്ചു. ഓ​ഗ​സ്റ്റി​ൽ ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 53,680 കോ​ടി രൂ​പ​യു​ടെ വാ​ങ്ങ​ൽ ന​ട​ത്തി.

നി​ഫ്റ്റി​ക്ക് ഒ​രു നി​ശ്ചി​ത ടാ​ർ​ജി​റ്റി​ൽ​നി​ന്ന് ഇ​നി​യും പു​റ​ത്തുക​ട​ക്കാ​നാ​യി​ല്ല. മു​ൻ​വാ​രം വ്യ​ക്ത​മാ​ക്കി​യ 24,399ലെ ​പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് അ​ടു​ക്കാ​നു​ള്ള ശ്ര​മം 24,373 പോ​യി​ന്‍റി​ൽ അ​വ​സാ​നി​ച്ചു. ഇ​തി​നി​ട​യി​ൽ വി​പ​ണി 24,082 പോ​യി​ന്‍റി​ലേ​ക്ക് താ​ഴ്ന്നു, ഈ ​അ​വ​സ​ര​ത്തി​ൽ 24,064ൽ ​ക​ഴി​ഞ്ഞ​വാ​രം സൂ​ചി​പ്പി​ച്ച സ​പ്പോ​ർ​ട്ട് നി​ഫ്റ്റി നി​ല​നി​ർ​ത്തി, വ്യാ​പാ​രാ​ന്ത്യം 24,175ലാ​ണ്.

നി​ഫ്റ്റി​യു​ടെ ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ 24,047ൽ ​ആ​ദ്യ സ​പ്പോ​ർ​ട്ട്, ഇ​ത് ന​ഷ്ട​പ്പെ​ട്ടാ​ൽ 23,919-23,628ലേ​ക്കു ത​ള​രാം. മു​ന്നേ​റി​യാ​ൽ 24,338-24,501ൽ ​പ്ര​തി​രോ​ധ​മു​ണ്ട്. വി​പ​ണി​യു​ടെ 20 ഡി​എം​എ ആ​യ 24,375നും 50 ​ഡി​എം​എ ആ​യ 24,208നും ​താ​ഴെ ക്ലോ​സ് ചെ​യ്ത​ത് ദു​ർ​ബ​ലാ​വ​സ്ഥ​യ്ക്ക് ഇ​ട​യാ​ക്കാം.

നി​ഫ്റ്റി ഫ്യൂ​ച്ചേ​ഴ്സ് സെ​പ്റ്റം​ബ​ർ 24,391ൽ​നി​ന്നു വ​ൻ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വാ​രാ​ന്ത്യം 24,342ലാ​ണ്. വി​പ​ണി​യി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് 67 ല​ക്ഷം ക​രാ​റു​ക​ളി​ൽ​നി​ന്ന് ഏ​ക​ദേ​ശം ഇ​ര​ട്ടി​യോ​ള​മു​യ​ർ​ന്ന് 155 ല​ക്ഷ​മാ​യി. നി​ര​ക്ക് താ​ഴു​ക​യും ഓ​പ്പ​ൺ ഇ​ന്‍ററസ്റ്റ് ഉ​യ​രു​ക​യും ചെ​യ്ത പ​ശ്ചാ​ത​ല​ത്തി​ൽ വി​ൽ​പ​ന​ക്കാ​ർ പി​ടി​മു​റു​ക്കി​യെ​ന്നു വി​ല​യി​രു​ത്താം. എ​ന്നാ​ൽ ഓ​ഗ​സ്റ്റ് ക​രാ​റി​ൽ​നി​ന്ന് സെ​പ്റ്റം​ബ​റി​ലേ​ക്കു​ള്ള റോ​ൾ ഓ​വ​ർ ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഓ​പ്പ​ൺ ഇ​ന്‍ററസ്റ്റി​ലെ മു​ഴു​വ​നും പു​തി​യ ഷോർട്ട് പൊ​സി​ഷ​നാ​വി​ല്ല.

സെ​ൻ​സെ​ക്സ് 77,540 പോ​യി​ന്‍റി​ൽ​നി​ന്ന് 77,966ലേ​ക്കു മു​ന്നേ​റി​യ​ ഘ​ട്ട​ത്തി​ലെ വി​ൽ​പ​ന സ​മ്മ​ർ​ദ​ത്തി​ൽ 76,931ലേ​ക്ക് ഇ​ടി​ഞ്ഞു. ക​ഴി​ഞ്ഞ​വാ​രം സൂ​ചി​പ്പി​ച്ച 76,892 പോ​യി​ന്‍റി​ലെ താ​ങ്ങ് നി​ല​നി​ർ​ത്തി വ്യാ​പാ​രാ​ന്ത്യം സെ​ൻ​സെ​ക്സ് 77,264 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം 77,843ലെ ​പ്ര​തി​രോ​ധ മേ​ഖ​ല​യി​ലേ​ക്കു ചു​വ​ടു​വ​യ്ക്കാ​നാ​യാ​ൽ 78,422നെ ​തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കൈ​പ്പി​ടി​യി​ലൊ​തു​ക്കാം. മു​ൻ​നി​ര ഓ​ഹ​രി​ക​ളി​ലെ വി​ൽ​പ​ന സ​മ്മ​ർ​ദം തു​ട​ർ​ന്നാ​ൽ 76,808-76,3524ലേ​ക്കു തി​രു​ത്ത​ൽ സാ​ധ്യ​ത.

പ്ര​ത്യേ​ക വി​ദേ​ശ​നാ​ണ​യ നി​ക്ഷേ​പ പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും മു​മ്പ് ഡോ​ള​ർ ല​ഭ്യ​ത വ​ർ​ധി​ച്ച​ത് രൂ​പ​യ്ക്കു നേ​ട്ട​മാ​യി. രൂ​പ​യു​ടെ മൂ​ല്യം 95.68ൽ​നി​ന്നു 95.74ലേ​ക്കു ദു​ർ​ബ​ല​മാ​യ ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വി​ൽ 95.33ലേ​ക്കു ശ​ക്തി​പ്രാ​പി​ച്ചു, ക്ലോ​സിം​ഗി​ൽ 95.36ലാ​ണ്.

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ്ര​ത്യേ​ക നി​ക്ഷേ​പ ജാ​ല​കം ഇ​ന്ന​വ​സാ​നി​ക്കും. പ്ര​തീ​ക്ഷി​ച്ച​തി​ലും മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച​തി​നാ​ൽ സെ​പ്റ്റം​ബ​ർ 30ന് ​അ​വ​സാ​നി​ക്കേ​ണ്ട പ​ദ്ധ​തി ഓ​ഗ​സ്റ്റ് 31 ആ​ക്കി. ഓ​ഗ​സ്റ്റ് മ​ധ്യം വ​രെ നി​ക്ഷേ​പ​ങ്ങ​ൾ വ​ഴി 52.30 ബി​ല്യ​ൺ ഡോ​ള​റെ​ത്തി. മ​റ്റു വി​ദേ​ശ നാ​ണ​യ വാ​യ്പ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​യി​ൽ മൊ​ത്തം വ​ര​വ് 56.85 ബി​ല്യ​ൺ ഡോ​ള​റാ​ണ്. ഈ ​ശ​ക്ത​മാ​യ വ​ര​വ് ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ​യ ശേ​ഖ​രം ഉ​യ​ർ​ത്തി. തൊ​ട്ട് മു​ൻ വാ​രം വി​ദേ​ശനാ​ണ​യ ക​രു​ത​ൽശേ​ഖ​രം 12.422 ബി​ല്യ​ൺ ഡോ​ള​ർ ഉ​യ​ർ​ന്ന് 729.328 ബി​ല്യ​ൺ ഡോ​ള​റാ​യി. ആ​ർ​ബി​ഐ​യു​ടെ പ​ദ്ധ​തി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ രൂ​പ 95-97 റേ​ഞ്ചി​ൽ വ​രും മാ​സ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാം.

ആ​ഗോ​ള ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ എ​സ് ആ​ൻ​ഡ് പി ​ഇ​ന്ത്യ​യു​ടെ സോ​വ​റി​ന്‍ റേ​റ്റിം​ഗ് ബി​ബി​ബി​യി​ൽ നി​ല​നി​ർ​ത്തി. എ​സ് ആ​ൻ​ഡ് പി ​ഗ്ലോ​ബ​ൽ പ​തി​ന​ഞ്ചു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം 2025 ഓ​ഗ​സ്റ്റി​ലാ​ണ് ന​മ്മു​ടെ‌ ഔ​ട്ട്‌​ലു​ക്ക് ‘സ്റ്റേ​ബി​ൾ’ ആ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം വീ​ണ്ടും അ​തേ റേ​റ്റിം​ഗി​ൽ നി​ല​നി​ർ​ത്തി. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ശ​രാ​ശ​രി ഏ​ക​ദേ​ശം ഏ​ഴു ശ​ത​മാ​ന​ത്തി​ൽ തു​ട​രാം. എ​ൽ നി​നോ പ്ര​തി​ഭാ​സ​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി നേ​രി​ട്ടാ​ൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ ചെ​റി​യ വി​ള്ള​ലി​ന് ഇ​ട​യു​ണ്ട്.

അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ സ്വ​ർ​ണ​ത്തി​ന് 4700 ഡോ​ള​റി​ലേ​ക്ക് ഉ​യ​രാ​നാ​യി​ല്ല. ഔ​ൺ​സി​ന് 4602 ഡോ​ള​റി​ൽ ഇ​ട​പാ​ടു​ക​ൾ തു​ട​ങ്ങി​യ സ്വ​ർ​ണം 4696 ഡോ​ള​ർ വ​രെ ഉയർന്ന വേ​ള​യി​ൽ അ​മേ​രി​ക്ക നാ​ണ​യ​പ്പെ​രു​പ്പ ഭീ​ഷ​ണി​യി​ലെ​ന്ന വി​വ​രം നി​ക്ഷേ​പ​ക​രെ ലാ​ഭ​മെ​ടു​പ്പി​നു പ്രേ​രി​പ്പി​ച്ചു.

ഇ​തി​നി​ട​യി​ൽ പ​ലി​ശ നി​ര​ക്കി​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മെ​ന്ന സൂ​ച​ന ഫെ​ഡ് ചെ​യ​ർ​മാ​നി​ൽ​നി​ന്നും പു​റ​ത്തു​വ​ന്ന​ത് വി​ൽ​പ​ന സ​മ്മ​ർ​ദ​ത്തി​ന് ഇ​ട​യാ​ക്കി. ന്യൂ​യോ​ർ​ക്കി​ൽ ട്രോ​യ് ഔ​ൺ​സി​ന് 4446 ഡോ​ള​റി​ലേ​ക്ക് ഇ​ടി​ഞ്ഞ ശേ​ഷം വാ​രാ​ന്ത്യം 4453 ഡോ​ള​റി​ലാ​ണ്. 4356 ഡോ​ള​റി​ലെ സ​പ്പോ​ർ​ട്ട് നി​ല​നി​ൽ​ക്കു​വോ​ളം മ​ഞ്ഞ​ലോ​ഹം ബു​ള്ളി​ഷാ​യി നി​ല​കൊ​ള്ളും.

Latest News

Corehub Up