Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marketing

Malappuram

ദി​ശ എ​ക്സ്പോ: ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റി​ംഗി​ലെ പു​തി​യ തൊ​ഴി​ല്‍​സാ​ധ്യ​ത​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി സെ​മി​നാ​ര്‍

മ​ല​പ്പു​റം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഹ​യ​ര്‍ സെ​ക്കന്‍​ഡ​റി വി​ഭാ​ഗം ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ന്‍​ഡ് അ​ഡോ​ള​സെ​ന്‍റ്് കൗ​ണ്‍​സി​ലിം​ഗ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദി​ശ ഹ​യ​ര്‍ സ്റ്റ​ഡീ​സ് എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റി​ംഗി​നെ​ക്കു​റി​ച്ച് സെ​മി​നാ​ര്‍ ന​ട​ത്തി. എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റി​ംഗ് പു​തി​യ കാ​ല​ത്തെ വി​പ​ണ​ന രീ​തി​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു സെ​മി​നാ​ര്‍്. മാ​ര്‍​ക്ക​റ്റി​ംഗ് മാ​നേ​ജ്മെ​​ന്‍റ് അ​സോ​സി​യേ​റ്റ് പ്ര​ഫ​. ദീ​പ​ക് എ​സ്. കു​മാ​ര്‍ ക്ലാ​സ് ന​യി​ച്ചു.
ഫെ​യ്സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം, യൂ​ട്യൂ​ബ് തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തി. കൂ​ടാ​തെ സോ​ഷ്യ​ല്‍ മീ​ഡി​യ മാ​ര്‍​ക്ക​റ്റി​ംഗ്, ക​ണ്ട​​ന്‍റ് ക്രി​യേ​ഷ​ന്‍, സെ​ര്‍​ച്ച് എ​ന്‍​ജി​ന്‍ ഒ​പ്റ്റി​മൈ​സേ​ഷ​ന്‍, ഇ-​മെ​യി​ല്‍ മാ​ര്‍​ക്ക​റ്റി​ംഗ്, ബ്രാ​ന്‍​ഡി​ംഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു.

ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റി​ംഗ് മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍​സാ​ധ്യ​ത​ക​ളും സം​രം​ഭ​ക​ത്വ അ​വ​സ​ര​ങ്ങ​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ വി​നോ​ദ​ത്തി​ന് പു​റ​മേ തൊ​ഴി​ല്‍-​സം​രം​ഭ​ക​ത്വ സാ​ധ്യ​ത​ക​ളും സെ​മി​നാ​റി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി.

ദി​ശ എ​ക്സ്പോ: ക​രി​യ​ര്‍
ലോ​കം ഒ​റ്റ ക്ലി​ക്കി​ല്‍

ഉ​പ​രി​പ​ഠ​ന​ത്തി​നും തൊ​ഴി​ല്‍​മേ​ഖ​ല തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​മ​ഗ്ര വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യു​ള്ള ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​ന്‍റെ ക​രി​യ​ര്‍ പ്ര​യാ​ണം പോ​ര്‍​ട്ട​ല്‍ ശ്ര​ദ്ധേ​യം. രാ​ജ്യ​ത്തെ പ്ര​മു​ഖ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍, പ്രീ​മി​യ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​ക​ള്‍, വി​വി​ധ കോ​ഴ്സു​ക​ള്‍, തൊ​ഴി​ല്‍​സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഒ​റ്റ ക്ലി​ക്കി​ല്‍ ല​ഭ്യ​മാ​ക്കു​ക​യാ​ണ് പോ​ര്‍​ട്ട​ലി​​ന്‍റെ ല​ക്ഷ്യം. careerprayanam. education. kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ 500ല​ധി​കം ക​രി​യ​ര്‍ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഓ​രോ മേ​ഖ​ല​യി​ലേ​ക്കും ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ള്‍, വ്യ​ക്തി​ത്വ സ​വി​ശേ​ഷ​ത​ക​ള്‍, പ​ഠ​ന​സാ​ധ്യ​ത​ക​ള്‍, അ​നു​ബ​ന്ധ കോ​ഴ്സു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ 25 ക്ല​സ്റ്റ​റു​ക​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

പ്ര​വേ​ശ​നം, സ്‌​കോ​ള​ര്‍​ഷി​പ്പ്, എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​ക​ള്‍ എ​ന്നി​വ​യു​ടെ അ​റി​യി​പ്പു​ക​ളും നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ളും സ്‌​ക്രോ​ളി​ംഗ് ന്യൂ​സാ​യി ഇ​തി​ല്‍ ല​ഭ്യ​മാ​ണ്.
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വ​കു​പ്പി​​ന്‍റെ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ന്‍​ഡ് അ​ഡോ​ള​സെ​​ന്‍റ് കൗ​ണ്‍​സി​ലിം​ഗ് സെ​ല്ലി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലും യു​ണി​സെ​ഫി​​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ​യും 20ല​ധി​കം അ​ധ്യാ​പ​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് പ​ദ്ധ​തി വി​ക​സി​പ്പി​ച്ച​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​രി​യ​ര്‍
തെര​ഞ്ഞെ​ടു​ക്കാ​ന്‍ വ​ഴി​കാ​ട്ടി

പ​ത്താം ക്ലാ​സ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തു​ട​ര്‍​പ​ഠ​ന​ത്തി​നാ​യി അ​നു​യോ​ജ്യ​മാ​യ കോ​ഴ്സു​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന കേ​ര​ള ഡി​ഫ​റ​ന്‍​ഷ്യ​ല്‍ ആ​പ്റ്റി​റ്റി​യൂ​ഡ് ടെ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​കു​ന്നു.

തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ മാ​ത്രം പ​രി​ഗ​ണി​ക്കാ​തെ സ്വ​ന്തം അ​ഭി​രു​ചി, ക​ഴി​വ്, താ​ത്പ​ര്യം, പ​ഠ​ന​ശേ​ഷി എ​ന്നി​വ​യ്ക്ക് തു​ല്യ പ്രാ​ധാ​ന്യം ന​ല്‍​കി പ​ഠ​ന​മേ​ഖ​ല​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ പ​രീ​ക്ഷ സ​ഹാ​യി​ക്കു​ന്നു. വെ​ര്‍​ബ​ല്‍ എ​ബി​ലി​റ്റി, വെ​ര്‍​ബ​ല്‍ റീ​സ​ണിം​ഗ്, അ​ബ്സ്ട്രാ​ക്റ്റ് റീ​സ​ണിം​ഗ്, ന്യൂ​മ​റി​ക്ക​ല്‍ എ​ബി​ലി​റ്റി, മെ​ക്കാ​നി​ക്ക​ല്‍ റീ​സ​ണിം​ഗ്, സ്പേ​ഷ്യ​ല്‍ റി​ലേ​ഷ​ന്‍​സ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ഭി​രു​ചി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​ത്.
ക​ംപ്യൂ​ട്ട​ര്‍ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യ്ക്ക് ശേ​ഷം വി​ദ​ഗ്ധ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സും ന​ല്‍​കു​ന്നു​ണ്ട്.

Latest News

Corehub Up