Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MarketingStrategy

Video

'Vaseline' മാ​റി 'Baseline'; ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ ഒ​റ്റ വി​ഡി​യോ​യി​ൽ പേ​ര് മാ​റ്റി പ്ര​മു​ഖ ബ്രാ​ൻ​ഡ്

ദ​ക്ഷി​ണ കൊ​റി​യ​ൻ സ്കി​ൻ​കെ​യ​ർ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ മി​ൻ ഡേ ​ലീ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​ൽ പെ​ട്രോ​ളി​യം ജെ​ല്ലി ശേ​ഖ​രം കാ​ണി​ക്കു​ന്ന​തി​നി​ടെ 'വാ​സ​ലി​ൻ' എ​ന്ന് ഉ​ച്ച​രി​ച്ച​ത് 'ബാ​സ്‌​ലീ​ൻ' എ​ന്നാ​യി​രു​ന്നു.

കൊ​റി​യ​ൻ ഭാ​ഷ​യി​ൽ 'V' എ​ന്ന ശ​ബ്ദ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഈ ​വ്യ​ത്യാ​സം വ​ന്ന​തെ​ന്ന് ലീ ​പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും, കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ൻ ഹി​റ്റാ​യി മാ​റി. ത​ങ്ങ​ളു​ടെ ഉ​ൽ​പ്പ​ന്നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും ച​ർ​ച്ച​യാ​യ​തോ​ടെ ഈ ​ത​മാ​ശ ഏ​റ്റെ​ടു​ക്കാ​ൻ വാ​സ​ലി​ൻ ക​മ്പ​നി​യും തീ​രു​മാ​നി​ച്ചു.

ബ്രാ​ൻ​ഡി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പ്രൊ​ഫൈ​ൽ ചി​ത്ര​ങ്ങ​ളി​ലെ പേ​ര് 'ബാ​സ്‌​ലീ​ൻ' എ​ന്ന് മാ​റ്റി​യ ക​മ്പ​നി, ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ സി​ഇ​ഒ ആ​യി മി​ൻ ഡേ ​ലീ​യെ ത​മാ​ശ​രൂ​പേ​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ വാ​സ​ലി​നെ പ​ല രീ​തി​യി​ലാ​ണ് ആ​ളു​ക​ൾ വി​ളി​ക്കു​ന്ന​തെ​ന്നും, ഈ ​സ്നേ​ഹം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നു​മാ​ണ് ക​മ്പ​നി​യു​ടെ പ്ര​തി​ക​ര​ണം.

പേ​ര് ത​ൽ​ക്കാ​ല​ത്തേ​ക്ക് മാ​റി​യെ​ങ്കി​ലും 1870 മു​ത​ൽ ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന അ​തേ ഗു​ണ​മേ​ന്മ​യും ഉ​ൽ​പ്പ​ന്ന​വും ത​ന്നെ​യാ​ണ് ഉ​ള്ള​തെ​ന്ന് വാ​സ​ലി​ൻ വ്യ​ക്ത​മാ​ക്കി.

ക​മ്പ​നി​യു​ടെ ഈ ​വേ​റി​ട്ട മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​ത്തെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രം​ഗ​ത്തെ​ത്തു​ന്ന​ത്.

Latest News

Corehub Up