മൂരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതികൾക്കായി പ്രത്യേക ആന്തരികസൗഖ്യ ദമ്പതി ധ്യാനം 30 മുതൽ നവംബർ ഒന്നു വരെ നടത്തുമെന്ന് ഡയക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
കുടുംബ ബന്ധങ്ങളെ വിശുദ്ധീകരിച്ച് വിശ്വാസാധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കാൻ ദമ്പതികളെ ഒരുക്കുന്ന ധ്യാനം ഫാ.ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ആന്റണി പയ്യപ്പിള്ളി തുടങ്ങിയവർ നയിക്കും.
ആദ്യം ബുക്ക് ചെയ്യുന്ന 50 ദമ്പതികൾക്കു മാത്രമാണ് പ്രവേശനം. ഒപ്പം വരുന്ന കുട്ടികൾക്ക് പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. ബുക്കിംഗിന് 9447785548,9496167557 എന്നീ നന്പറുകളിൽ വിളിക്കാം.