Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marthoma Sabha Clergy Conference

Pathanamthitta

മാ​ർ​ത്തോ​മ്മാ സ​ഭ വൈ​ദി​ക സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​യി

ച​ര​ൽ​ക്കു​ന്ന്: വൈ​ദി​ക ശു​ശ്രൂ​ഷ​യു​ടെ മ​ഹ​ത്വം പ​ദ​വി​യി​ല​ല്ല, സേ​വ​ന​ത്തി​ലാ​ണെ​ന്ന് മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ അ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്ത. മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ വൈ​ദി​ക​രു​ടെ ആ​ഗോ​ള വാ​ർ​ഷി​ക സ​മ്മേ​ള​നം ച​ര​ൽ​ക്കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പൊ​ലീ​ത്ത.

അ​ധി​കാ​രം മ​റ്റു​ള്ള​വ​രെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​കാ​ശ​മ​ല്ല, മ​റ്റു​ള്ള​വ​രു​ടെ ന​ന്മ​ക്കാ​യി സ്വ​യം സ​മ​ർ​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് . ലോ​കം ആ​ദ്യം കേ​ൾ​ക്കു​ന്ന​ത് ന​മ്മു​ടെ പ്ര​സം​ഗ​ങ്ങ​ള​ല്ല. ജീ​വി​ത​മാ​ണെ​ന്നും മെ​ത്രാ​പ്പൊ​ലീ​ത്ത ഓ​ർ​മി​പ്പി​ച്ചു. സ​ഭ​യു​ടെ ആ​ന്ത​രി​ക ജീ​വി​ത​വും ബാ​ഹ്യ​മാ​യ സാ​ക്ഷ്യ​വും പ​ര​സ്പ​ര​പൂ​ര ക​ങ്ങ​ളാ​ണ്. സ്നേ​ഹ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും പ​ര​സ്പ​രം സ്നേ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ഇ​രി​ക്കു​ക​യും ചെ​യ്‌​താ​ൽ സാ​ക്ഷ്യം ദു​ർ​ബ​ല​മാ​കും. ഐ​ക്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ന​മ്മു​ടെ ഇ​ട​യി​ൽ വി​ഭാ​ഗീ​യ​ത​യും അ​സ​ഹി​ഷ്ണു​ത​യും വ​ള​രു​ക​യും ചെ​യ്‌​താ​ൽ സ​ന്ദേ​ശ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്‌​ട​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക​ത്തി​ന്റെ വേ​ദ​ന​ക​ൾ കേ​ൾ​ക്കാ​നും മ​നു​ഷ്യ​രു​ടെ ക​ണ്ണു​നീ​രി​നോ​ട് പ്ര​തി ക​രി​ക്കാ​നും പ്ര​ത്യാ​ശ ന​ഷ്ട​മാ​യ​വ​ർ​ക്ക് പ്ര​ത്യാ​ശ ന​ൽ​കാ​നും ക​ഴി​യു​മ്പോ​ഴാ​ണ് സ​ഭ​യു​ടെ സാ​ക്ഷ്യം അ​ർ​ത്ഥ​വ​ത്താ​കു​ന്ന​തെ​ന്നും മെ​ത്രാ​പ്പൊ​ലീ​ത്ത കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ൺ​ഫ്ര​ൻ​സ് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​പ്രീം കോ​ട​തി റി​ട്ട. ജ​ഡ്ജി ജ​സ്റ്റി​സ്‌ കു​ര്യ​ൻ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഭാ സെ​ക്ര​ട്ട​റി റ​വ. ഡാ​നി​യേ​ൽ വ​ർ​ഗീ​സ്, ക​ൺ​വീ​ന​ർ റ​വ. ആ​ൻ​സ​ൺ തോ​മ​സ്, ട്ര​ഷ​റ​ർ റ​വ. ജോ​ബി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഫാ. ​ഡോ. ജോ​ൺ ബെ​ഹ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ​മ്മേ​ള​നം 25ന് ​സ​മാ​പി​ക്കും.

Latest News

Corehub Up