Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maruti

മാ​​രു​​തി​​യുടെ പി​​ടി അ​​യ​​യു​​ന്നു; വി​​പ​​ണിവി​​ഹി​​തം 13 വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കിൽ

മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന വി​​പ​​ണി​​യി​​ൽ മാ​​രു​​തി സു​​സു​​ക്കി​​യു​​ടെ ആ​​ധി​​പ​​ത്യം 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ കു​​റ​​ഞ്ഞു. വ​​ർ​​ധി​​ച്ച മ​​ത്സ​​ര​​വും ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ മാ​​റു​​ന്ന താ​​ത്പ​​ര്യ​​ങ്ങ​​ളു​​ം മൂലം ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വലിയ മൂ​​ന്നാ​​മ​​ത്തെ കാ​​ർ വി​​പ​​ണി​​യി​​ലു​​ള്ള മേൽക്കോയ്മ മാ​​രു​​തി സു​​സുക്കി​​ക്ക് കുറഞ്ഞ​​ത്. വി​​പ​​ണി വി​​ഹി​​തം 13 വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 39.26 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഇ​​ടി​​ഞ്ഞു.

രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ കാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മാ​​രു​​തി സു​​സു​​ക്കി വി​​പ​​ണി വി​​ഹി​​ത​​ത്തി​​ൽ ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത് തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​മാ​​ണ്.

ഒ​​രു​​കാ​​ല​​ത്ത് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യു​​ടെ പ​​കു​​തി​​യോ​​ളം കൈ​​പ്പി​​ടി​​യി​​ലാ​​യി​​രു​​ന്ന മാ​​രു​​തി സു​​സുക്കി​​ക്ക് 2020 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം വി​​പ​​ണി വി​​ഹി​​ത​​ത്തി​​ൽ 12 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വാ​​ണ് നേ​​രി​​ടേ​​ണ്ടിവ​​ന്ന​​ത്.

മ​​റ്റു ക​​ന്പ​​നി​​ക​​ൾ കൂ​​ടു​​ത​​ൽ മ​​ത്സ​​ര​​ക്ഷ​​മ​​ത​​യോ​​ടെ വി​​പ​​ണി​​യി​​ലേ​​ക്ക് പു​​തി​​യ മോ​​ഡ​​ലു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച​​തും ഉ​​പ​​ഭോ​​ക്തൃ അ​​ഭി​​രു​​ചി​​യി​​ൽ മാ​​റ്റ​​ങ്ങ​​ളു​​ണ്ടാ​​യ​​തും ഒ​​ന്നാം​​സ്ഥാ​​ന​​ക്കാ​​ർ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി. ഇ​​ന്ത്യ​​യി​​ലെ പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ വി​​പ​​ണി​​യു​​ടെ 67 ശ​​ത​​മാ​​ന​​വും സ്പോ​​ർ​​ട് യൂ​​ട്ടി​​ലി​​റ്റി വെ​​ഹി​​ക്കി​​ൾ​​സ് വി​​ഭാ​​ഗ​​മാ​​ണ് കൈ​​യ​​ട​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ മാ​​രു​​തി​​യു​​ടെ വി​​ഹി​​തം വെ​​റും 25 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണ്.

വി​​പ​​ണി വി​​ഹി​​ത​​ത്തി​​ൽ മാ​​രു​​തി പി​​ന്നാ​​ക്കം പോ​​യ​​പ്പോ​​ൾ എ​​സ‌്‌യുവി ത​​രം​​ഗ​​ത്തെ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര താ​​ർ, ബെ​​ലെ​​റോ, സ്കോ​​ർ​​പി​​യോ തു​​ട​​ങ്ങി​​യ മോ​​ഡ​​ലു​​ക​​ളു​​മാ​​യി വി​​പ​​ണിവി​​ഹി​​ത​​ത്തി​​ൽ അ​​ഞ്ചു​​വ​​ർ​​ഷം​​കൊ​​ണ്ട് വ​​ള​​ർ​​ച്ച ഇ​​ര​​ട്ടി​​യാ​​ക്കാ​​ൻ അ​​വ​​ർ​​ക്ക് സാ​​ധി​​ച്ചു.

2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം 14.21 ശ​​ത​​മാ​​ന​​മാ​​ണ് മ​​ഹീ​​ന്ദ്ര​​യു​​ടെ വി​​പ​​ണിവി​​ഹി​​തം. ടാ​​റ്റാ മോ​​ട്ടോ​​ഴ്സി​​ന്‍റെ 2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ വി​​പ​​ണി വി​​ഹി​​തം 13 ശ​​ത​​മാ​​ന​​മാ​​ണ്.

Latest News

Corehub Up