Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mary Thresia

Palakkad

വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​ശേ​ഷി​പ്പ് പ​ര്യ​ട​നം വി​വി​ധ പ​ള്ളി​ക​ളി​ലെ​ത്തി

നെ​ന്മാ​റ: വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ ജ​ന​ന​ത്തി​രു​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​കു​ടും​ബ​സ​ഭ സ​ന്യാ​സി​നി​മാ​ര്‍ വി​വി​ധ ഇ​ട​വ​ക​ക​ളി​ലേ​ക്കു തി​രു​ശേ​ഷി​പ്പു​മാ​യി ഭ​ക്തി​പൂ​ർ​വം പ​ര്യ​ട​നം ന​ട​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ ആ​ല​ത്തൂ​ർ ലി​റ്റി​ൽ​ഫ്ല​വ​ർ പ​ള്ളി​യി​ൽ​നി​ന്ന് ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ച്ചു. തുടർന്ന് തി​രു​ശേ​ഷി​പ്പു​മാ​യി വി​വി​ധ പ​ള്ളി​ക​ളി​ലെ​ത്തി.

മേ​ലാ​ർ​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി, നെ​ന്മാ​റ ക്രി​സ്തു​രാ​ജ പ​ള്ളി, ക​യ​റാ​ടി വി​ശു​ദ്ധ മ​ദ​ർ​തെ​രേ​സ പ​ള്ളി, നെ​ല്ലി​യാ​മ്പ​തി വി​ശു​ദ്ധ ക​ർ​മ​ല​നാ​ഥാ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​യ സം​ഘ​ങ്ങ​ളെ ഇ​ട​വ​കാം​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചു.

പ്രാ​ർ​ഥ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങ​ൽ, നൊ​വേ​ന, ആ​ശീർ​വാ​ദം എ​ന്നി​വ ന​ട​ന്നു. ആ​ല​ത്തൂ​ർ ഹോ​ളി ഫാ​മി​ലി സി​സ്റ്റേ​ഴ്സ് പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up