നെന്മാറ ക്രിസ്തുരാജ പള്ളിയിലെത്തിച്ച വിശുദ്ധ മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് ഫാ. ജോയ് കുഴിഞ്ഞാലിൽ ഏറ്റുവാങ്ങി ആനയിക്കുന്നു.
നെന്മാറ: വിശുദ്ധ മറിയം ത്രേസ്യയുടെ ജനനത്തിരുന്നാളുമായി ബന്ധപ്പെട്ട് തിരുകുടുംബസഭ സന്യാസിനിമാര്‍ വിവിധ ഇടവകകളിലേക്കു തിരുശേഷിപ്പുമായി ഭക്തിപൂർവം പര്യടനം നടത്തി.
ഇന്നലെ രാവിലെ ആലത്തൂർ ലിറ്റിൽഫ്ലവർ പള്ളിയിൽനിന്ന് ദിവ്യബലിയോടെ ആരംഭിച്ചു. തുടർന്ന് തിരുശേഷിപ്പുമായി വിവിധ പള്ളികളിലെത്തി.
മേലാർകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി, നെന്മാറ ക്രിസ്തുരാജ പള്ളി, കയറാടി വിശുദ്ധ മദർതെരേസ പള്ളി, നെല്ലിയാമ്പതി വിശുദ്ധ കർമലനാഥാ പള്ളി എന്നിവിടങ്ങളിൽ എത്തിയ സംഘങ്ങളെ ഇടവകാംഗങ്ങൾ സ്വീകരിച്ചു.
പ്രാർഥന, തിരുശേഷിപ്പ് വണങ്ങൽ, നൊവേന, ആശീർവാദം എന്നിവ നടന്നു. ആലത്തൂർ ഹോളി ഫാമിലി സിസ്റ്റേഴ്സ് പരിപാടിക്കു നേതൃത്വം നൽകി.
Tags : Mary Thresia nattuviehesham local news