Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Masked Men

മ​ധ്യ​പ്ര​ദേ​ശി​ൽ ക​ഫെ അ​ടി​ച്ചു ത​ക​ർ​ത്ത് മു​ഖം മൂ​ടി സം​ഘം

ഭോ​പ്പാ​ൽ:​മ​ധ്യ​പ്ര​ദേ​ശി​ൽ ക​ഫെ അ​ടി​ച്ചു ത​ക​ർ​ത്ത് മു​ഖം മൂ​ടി സം​ഘം. മി​സ്രോ​ഡ് പ്ര​ദേ​ശ​ത്തെ മാ​ജി​ക് സ്പോ​ട്ട് ക​ഫേ​യി​ലാ​ണ് മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം വാ​ളു​ക​ളും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

10ല​ധി​കം ആ​ളു​ക​ൾ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഫ​ർ​ണി​ച്ച​റു​ക​ളും ഗ്ലാ​സും ത​ക​ർ​ത്ത സം​ഘം അ​ൽ​പ്പ സ​മ​യ​ത്തി​ന് ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും ഓ​ടി പോ​കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ൾ എ​ത്തി​യ ഉ​ട​നെ ക​ഫേ​യ്ക്കു​ള്ളി​ൽ ഇ​രു​ന്ന ഒ​രു യു​വാ​വും യു​വ​തി​യും ര​ക്ഷ​പ്പെ​ട്ടു.

"ആ​ക്ര​മി​ക​ൾ ഒ​ന്നും കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചി​ല്ല. ക​ഫേ ന​ശി​പ്പി​ക്കു​ക എ​ന്ന ഉ​ദേ​ശ​ത്തോ​ടെ​യാ​ണ് അ​വ​ർ വ​ന്ന​ത്'-​ഡി​സി​പി സോ​ൺ-2 വി​വേ​ക് സിം​ഗ് പ​റ​ഞ്ഞു. വ്യ​ക്തി​പ​ര​മാ​യ ശ​ത്രു​ത​യാ​കാം ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ യോ​ഗി, നി​ഖി​ൽ, അ​ഭി​ഷേ​ക് എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ച് പേ​രെ​യും നി​ര​വ​ധി അ​ജ്ഞാ​ത വ്യ​ക്തി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ക​ഫേ ഉ​ട​മ സാ​ക്ഷാം ഗി​രി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

പ​രാ​തി​യി​ൽ പേ​രു​ള്ള ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും മൂ​ന്ന് പേ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up