ഭോപ്പാൽ:മധ്യപ്രദേശിൽ കഫെ അടിച്ചു തകർത്ത് മുഖം മൂടി സംഘം. മിസ്രോഡ് പ്രദേശത്തെ മാജിക് സ്പോട്ട് കഫേയിലാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം വാളുകളും വടികളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.
10ലധികം ആളുകൾ സംഘത്തിലുണ്ടായിരുന്നു. ഫർണിച്ചറുകളും ഗ്ലാസും തകർത്ത സംഘം അൽപ്പ സമയത്തിന് ശേഷം സ്ഥലത്ത് നിന്നും ഓടി പോകുകയായിരുന്നു. അക്രമികൾ എത്തിയ ഉടനെ കഫേയ്ക്കുള്ളിൽ ഇരുന്ന ഒരു യുവാവും യുവതിയും രക്ഷപ്പെട്ടു.
"ആക്രമികൾ ഒന്നും കൊണ്ടുപോകാൻ ശ്രമിച്ചില്ല. കഫേ നശിപ്പിക്കുക എന്ന ഉദേശത്തോടെയാണ് അവർ വന്നത്'-ഡിസിപി സോൺ-2 വിവേക് സിംഗ് പറഞ്ഞു. വ്യക്തിപരമായ ശത്രുതയാകാം ആക്രമണത്തിന് കാരണമെന്ന് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ യോഗി, നിഖിൽ, അഭിഷേക് എന്നിവരുൾപ്പെടെ അഞ്ച് പേരെയും നിരവധി അജ്ഞാത വ്യക്തികളെയും ഉൾപ്പെടുത്തി കഫേ ഉടമ സാക്ഷാം ഗിരി പരാതി നൽകിയിട്ടുണ്ട്.
പരാതിയിൽ പേരുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
Tags : Masked Men Sticks Swords Barge hopal Cafe