Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mass Shooting

പോ​ള​ണ്ടി​ല്‍ വെ​ടി​വ​യ്പ്പ്; അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

വാ​ർ​സോ: പോ​ള​ണ്ടി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര ന​ഗ​ര​മാ​യ ക്രാ​ക്കോ​വി​ലെ മെ​യി​ൻ മാ​ർ​ക്ക​റ്റ് സ്ക്വ​യ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ശനിയാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

മെ​യി​ൻ മാ​ർ​ക്ക​റ്റ് സ്ക്വ​യ​റി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​റി​ൽ നി​ന്നാ​ണ് അ​ക്ര​മി വെ​ടി​യു​തി​ർ​ത്ത​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സു​മാ​യി അ​ക്ര​മി ഏ​റ്റു​മു​ട്ടി. ഇ​തി​നി​ടെ ഇ​യാ​ൾ​ക്കും വെ​ടി​യേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ക്ര​മി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തെ അ​തി​ദാ​രു​ണ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡൊ​ണാ​ൾ​ഡ് ട​സ്ക് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് സു​ര​ക്ഷ​ശ​ക്ത​മാ​ക്കി. 

NRI

അ​ല​ബാ​മ​യിൽ വെ​ടി​വ​യ്പ്: ര​ണ്ട് മ​ര​ണം, 14 പേ​ർ​ക്ക് പ​രി​ക്ക്

അ​ല​ബാ​മ: മോ​ണ്ട്ഗോ​മ​റി​യി​ലു​ണ്ടാ​യ കൂ​ട്ട വെ​ടി​വ​യ്പി​ൽ ഒ​രു കൗ​മാ​ര​ക്കാ​ര​നും ഒ​രു സ്ത്രീ​യു​മു​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. ജെ​റ​മി​യ മോ​റി​സ് (17), ഷോ​ലാ​ൻ​ഡ വി​ല്യം​സ് (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തോ​ക്കു​ധാ​രി​ക​ളാ​യ അ​ക്ര​മി സം​ഘം പ​ര​സ്പ​രം വെ​ടി​യു​തി​ർ​ത്ത​താ​ണ് വെ​ടി​വ​യ്പ്പി​ലേ​ക്ക് ന​യി​ച്ച​ത്.

സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

NRI

ഷി​ക്കാ​ഗോ​യി​ൽ വെ​ടി​വ​യ്പ്: നാ​ല് മ​ര​ണം, 14 പേ​ർ​ക്ക് പ​രി​ക്ക്

ഷി​ക്കാ​ഗോ: റി​വ​ർ നോ​ർ​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു ലോ​ഞ്ചി​ന് പു​റ​ത്തു​ണ്ടാ​യ വെ​ടി​വ​യ്പിൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 14 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​ത്രി 11ന് ​വെ​സ്റ്റ് ഷി​ക്കാ​ഗോ അ​വ​ന്യൂ​വി​ലെ 300 ബ്ലോ​ക്കി​ലു​ള്ള ആ​ർ​ട്ടി​സ് റ​സ്റ്റ​റ​ന്‍റ് ആ​ൻ​ഡ് ലോ​ഞ്ചി​ന് പു​റ​ത്താ​യി​രു​ന്നു സം​ഭ​വം.

റാ​പ്പ​ർ മെ​ല്ലോ ബ​ക്സി​ന്‍റെ ആ​ൽ​ബം റി​ലീ​സ് പാ​ർ​ട്ടി​ക്ക് ശേ​ഷം ഒ​രു വ​ലി​യ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യ​പ്പോ​ഴാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഒ​രു വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ക്ര​മി ആ​ളു​ക​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

വെ​ടി​വ​യ്പി​ന് ശേ​ഷം അ​ക്ര​മി ഉ​ട​ൻ ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വെ​ടി​യേ​റ്റ​വ​രി​ൽ കൂ​ടു​ത​ലും 20നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്.

NRI

മെ​ക്സി​ക്കോ​യി​ൽ ക്രൈ​സ്ത​വ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടിവയ്പ്; 12 മ​ര​ണം

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ക്രൈ​സ്ത​വ മ​ത​വി​ശ്വാ​സി​ക​ളു​ടെ ഒ​രു ആ​ഘോ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 12 മ​ര​ണം. ഇ​രു​പ​ത് പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മെ​ക്സി​ക്ക​ൻ സം​സ്ഥാ​ന​മാ​യ ഗ്വാ​ന​ജൂ​വ​ട്ടോ​യി​ലെ ഇ​രാ​പ്വാ​ട്ടോ ന​ഗ​ര​ത്തി​ലാ​ണ് വെ​ടി​വ​യ്പ് ഉ​ണ്ടാ​യ​ത്.

രാ​ത്രി ന​ട​ന്ന ആ​ഘോ​ഷ​ത്തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​ൻ​ബോം ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു. വെ​ടി​വ​യ്പി​ന് എ​ന്താ​ണു കാ​ര​ണ​മെ​ന്നും ആ​രാ​ണ് പി​ന്നി​ലെ​ന്നും അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മേ​യി​ൽ ഗ്വാ​ന​ജൂ​വ​ട്ടോ​യി​ലെ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ഒ​രു അ​ക്ര​മി ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up