ക്രാക്കോവിലെ മെയിൻ മാർക്കറ്റ് സ്ക്വയറിൽ വെടിവയ്പ്പ് ഉണ്ടായതിനെ തുടർന്ന് പൊലിസ് പരിശോധന നടത്തുന്നു.
വാർസോ: പോളണ്ടിലെ പ്രമുഖ വിനോദസഞ്ചാര നഗരമായ ക്രാക്കോവിലെ മെയിൻ മാർക്കറ്റ് സ്ക്വയറിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
മെയിൻ മാർക്കറ്റ് സ്ക്വയറിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിൽ നിന്നാണ് അക്രമി വെടിയുതിർത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസുമായി അക്രമി ഏറ്റുമുട്ടി. ഇതിനിടെ ഇയാൾക്കും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ അക്രമിയെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെ അതിദാരുണമെന്ന് വിശേഷിപ്പിച്ച പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷശക്തമാക്കി.
Tags : Shooting Mass Shooting Five Killed Poland Krakow Shootin Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash