x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​റി​ന് പി​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ചു; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: November 7, 2026 09:43 PM IST | Updated: November 7, 2026 09:50 PM IST

ഏ​യ്ഞ്ച​ൽ

തൃ​ശൂ​ർ: സ്കൂ​ട്ട​റി​ന് പി​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. മ​ണ്ണു​ത്തി ഒ​ല്ലൂ​ക്ക​ര​യ്ക്ക് സ​മീ​പ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഒ​ല്ലൂ​ക്ക​ര ബ്ര​ഹ്മ​കു​ളം വീ​ട്ടി​ൽ ഏ​യ്ഞ്ച​ൽ (20) ആ​ണ് മ​രി​ച്ച​ത്. അ​മ്മ​യു​ടെ ക​ൺ​മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. 

ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​നു​ജ​നെ മ​ണ്ണു​ത്തി​യി​ൽ ട്യൂ​ഷ​ന് വി​ട്ട​ശേ​ഷം സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി​യാ​യി​രു​ന്നു സം​ഭ​വം.  പ്ര​ധാ​ന റോ​ഡി​ൽ​നി​ന്ന് വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മ​ണ്ണു​ത്തി​യി​ൽ​നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. 

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഏ​യ്ഞ്ച​ലി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. യു​വ​തി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Accident Death Accident Death Scooter Accident Ksrtc Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up