Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MassJailbreak

തേ​നി സ​ബ്ജ​യി​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട 13 ത​ട​വു​കാ​രെ പി​ടി​കൂ​ടി; നാ​ല് പേ​ർ​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ

തേ​നി: തേ​നി സ​ബ് ജ​യി​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട 17 ത​ട​വു​കാ​രി​ൽ 13 പേ​രെ​യും പി​ടി​കൂ​ടി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​മ്പ​ത് ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ജ​യി​ൽ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ചാ​ണ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്.

ഒ​ളി​വി​ൽ തു​ട​രു​ന്ന മ​റ്റ് നാ​ല് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​രു ത​ട​വു​കാ​ര​ന് അ​പ​സ്‌​മാ​രം ബാ​ധി​ച്ചു​വെ​ന്ന വ്യാ​ജേ​ന ബ​ഹ​ള​മു​ണ്ടാ​ക്കി​യാ​ണ് പ്ര​തി​ക​ൾ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ബ​ളി​പ്പി​ച്ച​ത്. ബ​ഹ​ളം കേ​ട്ട് വാ​തി​ൽ തു​റ​ന്ന അ​സി​സ്റ്റ​ന്‍റ് ജ​യി​ല​റെ​യും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​യും ത​ട​വു​കാ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
‌
പി​ന്നാ​ലെ പു​റ​ത്തു​ക​ട​ന്ന ത​ട​വു​കാ​ർ ജ​യി​ൽ വ​ള​പ്പി​ലെ മ​തി​ലും ചാ​ടി​ക്ക​ട​ന്നാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ജ​യി​ലി​ന് പി​ൻ​വ​ശ​ത്തെ കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന പ്ര​തി​ക​ളെ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഒ​രു പ്ര​തി​യെ യാ​ത്രാ​മ​ധ്യേ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Latest News

Corehub Up