Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Massive Clash

ശ്രീ​ല​ങ്ക​ൻ ജ​യി​ലി​ൽ വ​ൻ സം​ഘ​ർ​ഷം; 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ലെ നെ​ഗോം​ബോ ജ​യി​ലി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നാ​ല് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ. ജ​യി​ലി​നു​ള്ളി​ലെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യാ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച ത​ട​വു​കാ​രു​ടെ ഏ​റ്റു​മു​ട്ട​ൽ പി​ന്നീ​ട് ജ​യി​ൽ മു​ഴു​വ​ൻ വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മാ​സ​ക്ത​രാ​യ ത​ട​വു​കാ​രെ നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് നാ​ല് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. നി​ല​വി​ൽ 23 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന ജ​യി​ലി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ തൊ​ട്ട​ടു​ത്തു​ള്ള വ​നി​താ ജ​യി​ലി​ലെ ത​ട​വു​കാ​രും സം​ഘ​ടി​ച്ചു. ത​ങ്ങ​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​നി​താ ത​ട​വു​കാ​ർ കൂ​ട്ട​ത്തോ​ടെ ജ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. ഇ​തോ‌​ടെ മേ​ൽ​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

ഈ ​അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി വ​നി​താ ത​ട​വു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up