Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Massive Fire Breaks

താനെ പച്ചക്കറി മാർക്കറ്റിൽ വൻ തീപിടിത്തം; രണ്ടു മരണം

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര​​​യി​​​​ലെ താ​​​​നെ റെ​​​​യി​​​​ൽ​​​​വേ​​​​സ്റ്റേ​​​​ഷ​​​​നു സ​​​​മീ​​​​പ​​​​ത്തു​​​​ള്ള മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലു​​​​ണ്ടാ​​​​യ വ​​​​ൻ​​​​ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ ര​​​​ണ്ടു പേ​​​​ർ മ​​​​രി​​​​ച്ചു.

റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​സ​​​​മീ​​​​പ​​​​ത്തു​​​​ള്ള ഗാം​​​​ദേ​​​​വി മാ​​​​ർ​​​​ക്ക​​​​റ്റ് കോം​​​​പ്ല​​​​ക്‌​​​​സി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ​​​​യോ​​​​ടെ​​​​യാ​​​​ണു തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ അ​​​​ഗ്നി​​​​ശ​​​​മ​​​​ന​​​​സേ​​​​ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നും സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നു​​​​മാ​​​​ണു മ​​​രി​​​ച്ച​​​​ത്. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നി​​​​ടെ ര​​​​ണ്ട് അ​​​​ഗ്നി​​​​ശ​​​​മ​​​​ന​ സേ​​​​നാ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടു​​​​ണ്ട്.

വ്യാ​​​​ഴാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ 3.45ഓ​​​​ടെ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലെ പ​​​​ച്ച​​​​ക്ക​​​​റി-​​​​തു​​​​ണി​​​​ക്ക​​​​ട​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഭാ​​​​ഗ​​​​ത്താ​​​​ണ് തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്.

നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം തീ ​​​​ആ​​​​ളി​​​​പ്പ​​​​ട​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ​​​നി​​​​ന്ന് വ​​​​ൻ​​​​തോ​​​​തി​​​​ൽ തീ​​​​യും പു​​​​ക​​​​പ​​​​ട​​​​ല​​​​ങ്ങ​​​​ളും ഉ​​​​യ​​​​ർ​​​​ന്ന​​​​ത് പ​​​​രി​​​​ഭ്രാ​​​​ന്തി പ​​​​ര​​​​ത്തി.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി തു​​​​ണി​​​​ക്ക​​​​ട​​​​ക​​​​ൾ, പ​​​​ച്ച​​​​ക്ക​​​​റി-​​​​പ​​​​ഴ​​​​ക്ക​​​​ട​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് നാ​​​​ശ​​​​ന​​​​ഷ്ടം സം​​​​ഭ​​​​വി​​​​ച്ചു. കൂ​​​​ടാ​​​​തെ, മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ത​​​​ദ്ദേ​​​​ശ മു​​​​നി​​​​സി​​​​പ്പ​​​​ൽ ഓ​​​​ഫീ​​​​സി​​​​നും നാ​​​​ശ​​​​ന​​​​ഷ്ടം സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up