ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (TISS), മുംബൈ, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ സര്‍ക്കാര്‍ ആശുപത്രികള്‍, കോര്‍പറേറ്റ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ അനുഭവപരിചയവും അറിവും നേടാന്‍ പഠിതാക്കള്‍ക്ക് ഈ കോഴ്സ് അവസരം നല്‍കുകയും സങ്കീര്‍ണമായ ആരോഗ്യപരിപാലന സംവിധാനങ്ങളെ അനുകമ്പയോടും കാര്യക്ഷമതയോടും കൂടി കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
പ്രോഗ്രാം സിലബസ്
സോഷ്യല്‍ സയന്‍സ് പെര്‍സ്പെക്റ്റീവ്സ് ഓണ്‍ ഹെല്‍ത്ത്, ബേസിക് ഇക്കണോമിക്സ് ആന്‍ഡ് ഹെല്‍ത്ത് ഇക്കണോമിക്സ്, ഫിനാന്‍ഷ്യല്‍ ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടിംഗ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍, പ്രിന്‍സിപ്പിള്‍സ് ഓഫ് മാനേജ്മന്റ് ഫോര്‍ ഹോസ്പിറ്റല്‍സ്, ഓര്‍ഗനൈസഷന്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന് ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് സൂപ്പര്‍ സ്പെഷ്യല്‍റ്റി സര്‍വീസസ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മന്റ്, മെറ്റീരിയല്‍സ് ആന്‍ഡ് മെഡിക്കല്‍ ടെക്നോളജി മാനേജ്മന്റ്, ഇന്‍ട്രൊഡക്ഷന്‍ ടു എപിഡെമിയോളജി ആന്‍ഡ് ബയോസ്റ്റാറ്റിസ്റ്റിക്സ്, ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, ഹോസ്പിറ്റല്‍ പ്ലാനിംഗ് ആന്‍ഡ് പ്രോഗ്രാം മാനേജ്മന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഓപെറേഷന്‍സ് മാനേജ്മെന്റ്, ഡിസൈന്‍ തിങ്കിംഗ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മന്റ് ആന്‍ഡ് ലേബര്‍ ലെജിസ്ലേഷന്, എത്തിക്സ് ആന്‍ഡ് ഇക്വിറ്റി ഫോര്‍ ഹോസ്പിറ്റല്‍സ്, ക്വാളിറ്റി മാനേജ്മന്റ് ഇന്‍ ഹോസ്പിറ്റല്‍സ്, ലീഗല്‍ ഫ്രെയിംവര്‍ക് ഫോര്‍ ഹോസ്പിറ്റല്‍സ്, മാര്‍ക്കറ്റിംഗ് മാനേജ്മന്റ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്മന്റ്, സ്ട്രാറ്റജിക് മാനേജ്മന്റ്.
യോഗ്യതാ മാനദണ്ഡം
a. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് (യുജിസി) അംഗീകരിച്ച ഒരു സര്‍വകലാശാലയില്‍ നിന്ന് നേടിയ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.
b. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തുന്ന പ്രവേശന പരീക്ഷയില്‍ നേടിയ സാധുവായ സ്കോര്‍.
അപേക്ഷാ നടപടിക്രമം
അപേക്ഷകര്‍ 2026 ഡിസംബര്‍ 4-നകം ഓണ്‍ലൈനായി (https://tissadmission.samarth.edu.in/2026/index.php) അപേക്ഷിക്കണം.
പ്രവേശന നടപടിക്രമം
അക്കാദമിക് റിക്കാര്‍ഡും അഭിമുഖ പരീക്ഷയിലെ (ഓണ്‍ലൈന്‍) പ്രകടനവും അടിസ്ഥാനമാക്കി, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി സെലക്ഷന് കമ്മിറ്റി അപേക്ഷകരെ തെരഞ്ഞെടുക്കും. യോഗ്യത തെളിയിക്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെയും മറ്റ് അനുബന്ധ രേഖകളുടെയും പരിശോധന ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ത്തിയാക്കുന്നതോടെ പ്രവേശനം അന്തിമമായി സ്ഥിരീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടെലിഫോണ്‍: +91-22-2552 5000
വെബ്സൈറ്റ്: https://tiss.ac.in/
ലിങ്ക്: https://admissions.tiss.ac.in/view/10/admissions/ma-admissions/master-of-hospital-administration-mha/