Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Masthishka Maranam

2046 ലെ ​കൊ​ച്ചി ന​ഗ​രം എ​ങ്ങ​നെ​യാ​യി​രി​ക്കും; മ​സ്തി​ഷ്ക മ​ര​ണം ടീ​സ​ർ

സം​വി​ധാ​യ​ക​ൻ കൃ​ഷാ​ന്ദ് ഒ​രു​ക്കുന്ന പു​തി​യ ചി​ത്രം മ​സ്തി​ഷ്ക മ​ര​ണം: സൈ​മ​ൺ​സ് മെ​മ്മ​റീ​സ് ടീ​സ​ർ പു​റ​ത്ത്. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മ​സ്തി​ഷ്ക മ​ര​ണം- എ ​ഫ്രാ​ങ്കെ​ൻ​ബൈ​റ്റിം​ഗ് ഓ​ഫ് സൈ​മ​ൺ​സ് മെ​മ്മ​റീ​സ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ ടൈ​റ്റി​ൽ. ‘ആ​വാ​സ​വ്യൂ​ഹം’, ‘പു​രു​ഷ പ്രേ​തം’ എ​ന്നീ വ​ൻ പ്രേ​ക്ഷ​ക- നി​രൂ​പ​ക പ്ര​ശം​സ നേ​ടി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം കൃ​ഷാ​ന്ദ് ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഗ​ഗ​ന​ചാ​രി എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​ജി​ത് വി​നാ​യ​ക ഫി​ലിം​സ്, കൃ​ഷാ​ന്ദ് ഫി​ലിം​സ് എ​ന്നി​വ​ർ ഒ​ന്നി​ക്കു​ന്ന സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ ചി​ത്രം കൂ​ടി​യാ​ണ്.

2046 ലെ ​കൊ​ച്ചി ന​ഗ​ര​ത്തി‍​ന്‍റെ (നി​യോ കൊ​ച്ചി) പ​ശ്‌​ചാ​ത്ത​ല​ത്തി​ലാ​ണ്‌ ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഏ​റെ വ്യ​ത്യ​സ്ത​മാ​യ മേ​ക്കിം​ഗ് ശൈ​ലി​യും ക​ഥ പ​റ​ച്ചി​ൽ രീ​തി​യും ആ​ണ് ചി​ത്ര​ത്തി​ന്‍റേ​ത് എ​ന്ന സൂ​ച​ന​യാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന​ത്.

വി​എ​ഫ്എ​ക്‌​സി​നു വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള രീ​തി​യി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

 

Latest News

Corehub Up