x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2046 ലെ ​കൊ​ച്ചി ന​ഗ​രം എ​ങ്ങ​നെ​യാ​യി​രി​ക്കും; മ​സ്തി​ഷ്ക മ​ര​ണം ടീ​സ​ർ


Published: January 17, 2026 12:14 PM IST | Updated: January 17, 2026 12:14 PM IST

സം​വി​ധാ​യ​ക​ൻ കൃ​ഷാ​ന്ദ് ഒ​രു​ക്കുന്ന പു​തി​യ ചി​ത്രം മ​സ്തി​ഷ്ക മ​ര​ണം: സൈ​മ​ൺ​സ് മെ​മ്മ​റീ​സ് ടീ​സ​ർ പു​റ​ത്ത്. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മ​സ്തി​ഷ്ക മ​ര​ണം- എ ​ഫ്രാ​ങ്കെ​ൻ​ബൈ​റ്റിം​ഗ് ഓ​ഫ് സൈ​മ​ൺ​സ് മെ​മ്മ​റീ​സ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ ടൈ​റ്റി​ൽ. ‘ആ​വാ​സ​വ്യൂ​ഹം’, ‘പു​രു​ഷ പ്രേ​തം’ എ​ന്നീ വ​ൻ പ്രേ​ക്ഷ​ക- നി​രൂ​പ​ക പ്ര​ശം​സ നേ​ടി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം കൃ​ഷാ​ന്ദ് ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഗ​ഗ​ന​ചാ​രി എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​ജി​ത് വി​നാ​യ​ക ഫി​ലിം​സ്, കൃ​ഷാ​ന്ദ് ഫി​ലിം​സ് എ​ന്നി​വ​ർ ഒ​ന്നി​ക്കു​ന്ന സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ ചി​ത്രം കൂ​ടി​യാ​ണ്.

2046 ലെ ​കൊ​ച്ചി ന​ഗ​ര​ത്തി‍​ന്‍റെ (നി​യോ കൊ​ച്ചി) പ​ശ്‌​ചാ​ത്ത​ല​ത്തി​ലാ​ണ്‌ ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഏ​റെ വ്യ​ത്യ​സ്ത​മാ​യ മേ​ക്കിം​ഗ് ശൈ​ലി​യും ക​ഥ പ​റ​ച്ചി​ൽ രീ​തി​യും ആ​ണ് ചി​ത്ര​ത്തി​ന്‍റേ​ത് എ​ന്ന സൂ​ച​ന​യാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന​ത്.

വി​എ​ഫ്എ​ക്‌​സി​നു വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള രീ​തി​യി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

 

ര​ജി​ഷ വി​ജ​യ​ൻ, നി​ര​ഞ്ച് മ​ണി​യ​ൻ പി​ള്ള രാ​ജു, ജ​ഗ​ദീ​ഷ്, സു​രേ​ഷ് കൃ​ഷ്ണ, ന​ന്ദു, ദി​വ്യ പ്ര​ഭ, ആ​ൻ ജ​മീ​ല സ​ലീം, ശാ​ന്തി ബാ​ല​ച​ന്ദ്ര​ൻ, വി​ഷ്ണു അ​ഗ​സ്ത്യ, ശം​ഭു, സാ​യ് ഗാ​യ​ത്രി, ശ്രീ​നാ​ഥ് ബാ​ബു, മ​നോ​ജ് കാ​ന, ഷി​ൻ​സ് ഷാ​ൻ, മി​ഥു​ൻ വേ​ണു​ഗോ​പാ​ൽ, സ​ച്ചി​ൻ ജോ​സ​ഫ്, ആ​ഷ്‌​ലി ഐ​സ​ക്, അ​നൂ​പ് മോ​ഹ​ൻ​ദാ​സ്, ജ​യി​ൻ ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ നി​ർ​ണ്ണാ​യ​ക വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ, ന​ട​ൻ സ​ഞ്ജു ശി​വ​റാം അ​തി​ഥി താ​ര​മാ​യും എ​ത്തു​ന്നു​ണ്ട്.

സാ​രേ​ഗാ​മ ആ​ണ് ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക് അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത്. സൂ​ര​ജ് സ​ന്തോ​ഷ്, ഇ​ന്ദു​ലേ​ഖ, ജെ​മൈ​മ ഫെ​ജോ, എം ​സി കൂ​പ്പ​ർ എ​ന്നി​വ​ർ ചി​ത്ര​ത്തി​ലെ മ​റ്റു ഗാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. ചി​ത്രം ഫെ​ബ്രു​വ​രി റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

ഛായാ​ഗ്ര​ഹ​ണം പ്ര​യാ​ഗ് മു​കു​ന്ദ​ൻ, സം​ഗീ​തം വ​ർ​ക്കി, എ​ഡി​റ്റ​ർ കൃ​ഷാ​ന്ദ്, ചീ​ഫ് അ​സ്സോ. ഡ​യ​റ​ക്ട​ർ നി​ഖി​ൽ പ്ര​ഭാ​ക​ർ, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ ര​ഞ്ജി​ത്ത് ക​രു​ണാ​ക​ര​ൻ, ക​ലാ​സം​വി​ധാ​നം കൃ​ഷാ​ന്ദ്, ആ​ൽ​വി​ൻ ജോ​സ​ഫ്, മേ​ക്ക​പ്പ് അ​ർ​ഷാ​ദ് വ​ർ​ക്ക​ല, സം​ഘ​ട്ട​നം ശ്രാ​വ​ൺ സ​ത്യ, വ​സ്ത്രാ​ല​ങ്കാ​രം ദി​വ്യ ജോ​ബി, ചീ​ഫ് അ​സ്സോ. സി​നി​മാ​ട്ടോ​ഗാ​ഫി നി​ഖി​ൽ സു​രേ​ന്ദ്ര​ൻ, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ രാ​ഹു​ൽ മേ​നോ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ജ​യേ​ഷ് എ​ൽ ആ​ർ, ക​ള​റി​സ്റ്റ് അ​ർ​ജു​ൻ മേ​നോ​ൻ (കാ​ൻ​പ്രോ), സ്‌​റ്റി​ൽ​സ് കി​ര​ൺ വി ​എ​സ്, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ ആ​രോ​മ​ൽ പ​യ്യ​ന്നൂ​ർ, മാ​ർ​ക്ക​റ്റിം​ഗ്: ബ്രിം​ഗ്ഫോ​ർ​ത്ത്, പി​ആ​ർ​ഒ ശ​ബ​രി.

Tags : Masthishka Maranam Rajisha Vijayan Niranj Maniyanpilla Raju

Recent News

Corehub Up